മലയാള സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ മാക്ടയുടെ (മലയാളം സിനി ടെക്‌നീഷ്യന്‍സ് അസോസിയേഷന്‍) പുതിയ ചെയര്‍മാനായി സംവിധായകന്‍ ജോഷി മാത്യു തെരഞ്ഞെടുക്കപ്പെട്ടു. ജനറല്‍ സെക്രട്ടറിയായി ശ്രീകുമാര്‍ അരൂക്കുറ്റിയും ട്രഷററായി സജിന്‍ ലാലുമാണ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. രാജീവ് ആലുങ്കല്‍, പികെ ബാബുരാജ് എന്നിവര്‍ വൈസ് ചെയര്‍മാന്‍മാരായും എന്‍ എം ബാദുഷ, ഉത്പല്‍ വി നായനാര്‍, സോണി സായ് എന്നിവര്‍ ജോയിന്റ് സെക്രട്ടറിമാരായും തെരഞ്ഞെടുക്കപ്പെട്ടു. എറണാകുളം ‘മാക്ട’ ജോണ്‍ പോള്‍ ഹാളില്‍ വെച്ച് റിട്ടേണിംഗ് ഓഫീസര്‍ അഡ്വ. ജയശങ്കറിന്റെ സാന്നിധ്യത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
ഷിബു ചക്രവര്‍ത്തി, എം പത്മകുമാര്‍, മധുപാല്‍, ലാല്‍ ജോസ്, ജോസ് തോമസ്, സുന്ദര്‍ദാസ്, വേണു ബി നായര്‍, ബാബു പള്ളാശ്ശേരി, ഷാജി പട്ടിക്കര, എല്‍ ഭൂമിനാഥന്‍, അപര്‍ണ്ണ രാജീവ്, ജിസ്സണ്‍ പോള്‍, എ എസ് ദിനേശ്, അഞ്ജു അഷ്‌റഫ് തുടങ്ങിയവരാണ് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍.