ചിദംബരം സംവിധാനം ചെയ്ത് ബേസില്‍ ജോസഫ്, അര്‍ജുന്‍ അശോക് എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തിയ ചിത്രമാണ് ജാന്‍ എ മന്‍. ഇപ്പോഴിതാ ചിത്രത്തിന്റെ പേര് മാറ്റുന്നതിനെ കുറിച്ച നടന്‍ ലാല്‍ സംവിധായകനോട് പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധനേടുകയാണ്. ചിത്രത്തിന്റെ ഈ പേരുകേട്ടാല്‍ താനായാല്‍
തിയേറ്ററില്‍ പോകില്ലെന്നും പേരു മാറ്റണമെന്നും സംവിധായകനോട് ആവശ്യപ്പെട്ടുവെന്നും ലാല്‍ പറയുന്നു. രേഖ മേനോന്‍ നല്‍കിയ അഭിമുഖത്തിലായിരുന്നു ലാല്‍ ഇക്കാര്യങ്ങള്‍ തുറന്ന് പറഞ്ഞത്.
ലാലിന്റെ വാക്കുകള്‍….
‘പടത്തിലെ എല്ലാം ഇഷ്ടമായി, ജാന്‍ എ മന്‍ എന്ന പേരുമാത്രം ഇഷ്ടമായില്ല എന്ന് ചിദംബരത്തിനോട് പറഞ്ഞു. നിങ്ങള്‍ ആളുകയറരുതെന്ന് എന്തിനാണ് വാശിപിടിക്കുന്നത്. ആ പേര് കേട്ട് കഴിഞ്ഞാല്‍ ഞാന്‍ പോകില്ല, ജാന്‍ എ മന്‍ എന്ന പേരുമാറ്റെന്ന് പറഞ്ഞു. അപ്പോള്‍ അദ്ദേഹം ഒഴിഞ്ഞ് മാറി, പക്ഷേ ആ പേര് കറക്ടായിരുന്നുവെന്ന് കൃത്യമായി ചിദംബരം തെളിയിച്ചു തന്നു’.
പുതിയ സംവിധായകരുമായുള്ള അനുഭവം എങ്ങനെയായിരുന്നു എന്ന് രേഖ മേനോന്റെ ചോദ്യത്തിനായിരുന്നു ലാലിന്റെ ഈ മറുപടി.
2021 നവംബര്‍ റിലീസായ ജാന്‍ എ മന്‍ ഒരു ഫണ്‍ എന്റര്‍ടെയ്നറായിരുന്നു. വലിയ താരങ്ങളില്ലാതെ എത്തിയ ചിത്രം തിയേറ്ററുകളില്‍ വലിയ വിജയമാണ് സ്വന്തമാക്കിയത്.