കിടിലൻ ഫോൾഡബിൾ ഫോണുകളുമായി സാംസങ് എത്തുന്നു. ഗാലക്സി അൺപാക്ക്ഡ് ഇവന്റിലാണ് പുതിയ ഫോൾഡബിൾ സ്മാർട്ട്ഫോണുകളായ ഗാലക്സി സെഡ് ഫോൾഡ് 7, ഗാലക്സി സെഡ് ഫ്ലിപ് 7, ഗാലക്സി സെഡ് ഫ്ലിപ് എഫ്ഇ എന്നിവ അവതരിപ്പിച്ചിരിക്കുന്നത്.
ബുക്ക്-സ്റ്റൈൽ ഫോൾഡബിൾ ഫോണായ ഫോൾഡ് 7 അൾട്രാ പ്രീമിയം അനുഭവം നൽകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഫോൾഡ് 7 മുൻ ഗാലക്‌സി ഫോൾഡബിൾ സ്മാർട്ട്‌ഫോണുകളേക്കാൾ കനം കുറഞ്ഞതും ഭാരം കുറഞ്ഞതുമാണെന്നതാണ് മറ്റൊരു പ്രത്യേകത.
ഗാലക്സി സെഡ് ഫോൾഡ് 7 പ്രത്യേകതകൾ:
ഡിസ്പ്ലേ:
120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റ്, 368ppi പിക്സൽ ഡെൻസിറ്റി, 2,600 nits വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവയുള്ള 8 ഇഞ്ച് QXGA+ (1,968×2184 പിക്സലുകൾ) ഡൈനാമിക് AMOLED 2X ഇൻഫിനിറ്റി ഫ്ലെക്സ് മെയിൻ ഡിസ്പ്ലേ, 422ppi പിക്സൽ ഡെൻസിറ്റിയും 120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റും ഉള്ള 6.5 ഇഞ്ച് ഫുൾ-HD+ (1,080×2,520 പിക്സലുകൾ) ഡൈനാമിക് AMOLED 2X കവർ ഡിസ്പ്ലേ എന്നിവയാണ് ഫോണിനുള്ളത്. കവർ ഡിസ്പ്ലേയിൽ കോർണിംഗ് ഗൊറില്ല ഗ്ലാസ് സെറാമിക് 2 പ്രൊട്ടക്ഷനും പിന്നിൽ കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷനും ഹാൻഡ്സെറ്റിനുണ്ട്.
പ്രോസസർ:
ക്വാൽകോമിന്‍റെ ഏറ്റവും പവർഫുളായ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ആണ് ഫോണിന് കരുത്ത് പകരുന്നത്. 12GB + 256GB, 12GB + 512GB, 16GB + 1TB വേരിയന്‍റുകളിൽ ഫോൺ ലഭ്യമാകും.
കാമറ:
ക്വാഡ് പിക്‌സൽ ഓട്ടോഫോക്കസ്, OIS പിന്തുണ, 85-ഡിഗ്രി ഫീൽഡ് ഓഫ് വ്യൂ എന്നിവയുള്ള 200-മെഗാപിക്സൽ പ്രൈമറി സെൻസറാണ് കാമറ പ്രേമികൾക്കായി സാംസങ് കാത്തുവച്ചിരിക്കുന്നത്. 2-മെഗാപിക്സൽ അൾട്രാ-വൈഡ്-ആംഗിൾ ക്യാമറയും 3x ഒപ്റ്റിക്കൽ സൂമുള്ള 10-മെഗാപിക്സൽ ടെലിഫോട്ടോ സെൻസറും കാമറ യൂണിറ്റിൽ ഉൾപ്പെടുന്നു.
ബാറ്ററി:
25W ചാർജിംഗ് വേഗതയുള്ള 4,400mAh ബാറ്ററിയാണ് ഫോണിന് ഉള്ളത്. 25W അഡാപ്റ്റർ ഉപയോഗിച്ച് 30 മിനിറ്റിനുള്ളിൽ ഹാൻഡ്‌സെറ്റ് 50 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയുമെന്ന് സാംസങ് പറയുന്നു. ഫാസ്റ്റ് വയർലെസ് ചാർജിംഗ് 2.0, വയർലെസ് പവർഷെയർ എന്നിവയും ഫോൺ പിന്തുണയ്ക്കുന്നു.
ഓപ്പറേറ്റിങ് സിസ്റ്റം:
ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള One UI 8 ലാണ് ഫോൺ പ്രവർത്തിക്കുന്നത്. ജെമിനി ലൈവ്, എഐ റിസൾട്ട്സ് വ്യൂ, സർക്കിൾ ടു സെർച്ച്, ഡ്രോയിംഗ് അസിസ്റ്റ്, റൈറ്റിംഗ് അസിസ്റ്റ് തുടങ്ങിയ നിരവധി എഐ സവിശേഷതകളോടെയാണ് ഹാൻഡ്‌സെറ്റ് വരുന്നത്.
ഇന്ത്യയിൽ സാംസങ് ഗാലക്‌സി ഇസഡ് ഫോൾഡ് 7 ന്റെ വില 12 ജിബി + 256 ജിബി വേരിയന്റിന് 1,74,999 രൂപയിലാണ് ആരംഭിക്കുന്നത്. 12 ജിബി + 512 ജിബി, 16 ജിബി + 1 ടിബി വേരിയന്റുകൾക്ക് യഥാക്രമം 1,86,999 രൂപയും 2,10,999 രൂപയുമാണ് വില. ബ്ലൂ ഷാഡോ, ജെറ്റ്ബ്ലാക്ക്, സിൽവർ ഷാഡോ നിറങ്ങളിൽ ഫോൺ ലഭ്യമാകും.
content highlight: Galaxy Z fold 7