Celebrities

ജോർജ് സാറൊരു വെറൈറ്റി വില്ലനായിരുന്നു: തുടരും സിനിമയെ കുറിച്ച് മന്ത്രി റിയാസ് പറയുന്നു | Minister Riyas

തന്റെ യൂട്യൂബ് ചാനലില്‍ പ്രകാശ് വര്‍മയോടൊപ്പമുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി

തുടരും സിനിമയിൽ വില്ലൻ കഥാപാത്രം അവതരിപ്പിച്ച പ്രകാശ് വര്‍മ ഏവരുടെയും പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഇപ്പോൾ മന്ത്രി മുഹമ്മദ് റിയാസ് തുടരലും സിനിമയിലെ പ്രകാശ് വർമയുടെ കഥാപാത്രത്തെ കുറിച്ച് സംസാരിക്കുകയാണ്. പല സിനിമകളിലായി പല വില്ലന്മാരെയും കണ്ടിട്ടുണ്ട്. പക്ഷെ ഇതൊരു വെറൈറ്റിയായ വില്ലനായിരുന്നു എന്നും മന്ത്രി പറഞ്ഞു. തന്റെ യൂട്യൂബ് ചാനലില്‍ പ്രകാശ് വര്‍മയോടൊപ്പമുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

പി.എ. മുഹമ്മദ് റിയാസ് പറയുന്നു…

കുറച്ചായി താങ്കളെ കാണണമെന്ന് കരുതുന്നു. സിനിമ കണ്ടിട്ട് ഇപ്പോള്‍ ഒരു പേടിയാണ്. പല സിനിമകളിലായി പല വില്ലന്മാരെയും കണ്ടിട്ടുണ്ട്. പക്ഷെ ഇതൊരു വെറൈറ്റിയായ വില്ലനായിരുന്നു. ആദ്യം വാഷ്‌റൂമില്‍ നിന്ന് ഇറങ്ങി വരുന്ന ആള്‍ പിന്നെ ഓരോ സീന്‍ കഴിയുമ്പോഴും മാറുകയാണല്ലോ. പിന്നീട് വളരെ പെട്ടെന്നായിരുന്നു ആ കഥാപാത്രത്തില്‍ മാറ്റമുണ്ടാകുന്നത്. സത്യം പറഞ്ഞാല്‍ നിങ്ങളെ കണ്ടപ്പോള്‍ ചെറുതായി ഒരു പേടി തോന്നിയിരുന്നു. ഞാന്‍ ആ അര്‍ത്ഥത്തില്‍ പറഞ്ഞതല്ല. പൊതുവായിട്ട് പറഞ്ഞതാണ്. ഇത് എനിക്ക് മാത്രമുള്ള ഫീല്‍ ആകണമെന്നില്ല. ഒരുപക്ഷെ സിനിമ കണ്ട എല്ലാവര്‍ക്കും പേടി തോന്നിയിട്ടുണ്ടാകും. ഒരു വില്ലന്‍ കഥാപാത്രത്തെ ആളുകള്‍ക്ക് അത്രയും ഇഷ്ടപ്പെടാം. അതേസമയം സ്വാഭാവികമായും ഒരു പേടിയും വരാം. ഹിന്ദിയിലും മലയാളത്തിലും തമിഴിലുമെല്ലാം ശ്രദ്ധിക്കപ്പെട്ട ഒരുപാട് വില്ലന്‍ കഥാപാത്രങ്ങളുണ്ടല്ലോ. അതുപോലെ ഒന്നായിരുന്നു ഇത്.

പ്രകാശ് വര്‍മ പറഞ്ഞത്…..

അങ്ങനെ പേടിക്കേണ്ട കാര്യമില്ലെന്ന് മാത്രമേ എനിക്ക് ഇപ്പോള്‍ പറയാന്‍ പറ്റുള്ളൂ (ചിരി). ഞാന്‍ അത്രയും പേടിക്കപ്പെടേണ്ട ആളാണോ എന്നത് എന്റെ ഫാമിലിയോട് ചോദിക്കേണ്ടി വരും.

content highlight: Minister Riyas