ചാനൽ മുറികളിൽ ഇന്ന് നടക്കുന്ന അതിരുവിട്ട എല്ലാ അവതരണങ്ങൾക്കും മുഖ്യകാരണം ബാർക്ക് റേറ്റിങ്ങിൽ ഒന്നാമത് എത്തുന്നതിനായിട്ടാണ്. കാഴ്ച്ചക്കാരെ പിടിച്ചിരുത്തിയാൽ മാത്രമെ ചാനലിന് വളർച്ചയും അതുപോലെ മികച്ച റേറ്റിങ്ങും ലഭിക്കുകയുള്ളു.
ഇപ്പോഴിതാ ഈ മാസത്തെ കണക്കുകൾ പുറത്തു വന്നപ്പോൾ 95 പോയിന്റ് നേടി ഒന്നാം സ്ഥാനം ഏഷ്യാനെറ്റ് ന്യൂസ് കയ്യടക്കിയിരിക്കുകയാണ്. നിലമ്പൂർ ഇലക്ഷൻ ഫലപ്രഖ്യാപനത്തിൽ മൂന്നാം സ്ഥാനത്ത് പോയ ഏഷ്യാനെറ്റ് സർവ്വാധിപത്യം തിരികെ പിടിച്ചാണ് ഈ ആഴ്ച്ച ഒന്നാം സ്ഥാനത്ത് എത്തിയത്. ഒന്നാമതായിരുന്ന റിപ്പോർട്ടർ മൂന്നാം സ്ഥാനത്തേക്കും കൂപ്പുകുത്തി. 24 ന്യൂസ് 85 പോയിന്റുമായി രണ്ടാം സ്ഥാനത്തും റിപ്പോർട്ടർ ടിവി 80 പോയിന്റുമായി മൂന്നാം സ്ഥാനത്തുമെന്നാണ് റിപ്പോർട്ട് പറയുന്നത്.
26ാം ആഴ്ചയിലെ ബാര്‍ക്ക് ( Broadcast Audience Research Council ) റേറ്റിങ്ങാണ് ഇപ്പോൾ പുറത്ത് വന്നത്. നിലമ്പൂർ അങ്കവും കോട്ടയം മെഡിക്കൽ കോളജിലെ ദാരുണ അപകട സംഭവുമൊക്കെയായിരുന്നു ഈ ആഴ്ച്ചയിലെ പ്രധാന സംഭവങ്ങൾ.
മികച്ച അവതരണവും തെളിമയാർന്ന റിപ്പോർട്ടുമാണ് വിജയികളായ ചാനലുകളെ ആ സ്ഥാനത്ത് എത്തിച്ചത്. രണ്ടാമതും മൂന്നാമതും ഉള്ള വാർത്താ ചാനലുകളെക്കാൾ കണക്കുകളിൽ ഏറെ മുന്നിലാണ് ഒന്നാമതെത്തിയ ഏഷ്യാനെറ്റ്. മനോരമ ന്യൂസ്(44), മാതൃഭൂമി ന്യൂസ് (41), ന്യൂസ് മലയാളം (33) എന്നിവയാണ് നാല്, അഞ്ച്, ആറ് സ്ഥാനങ്ങളിൽ.
മാധ്യമപ്രവർത്തനം അതിൽ തന്നെ ദൃശ്യ മേഖല അനുദിനം വലിയ മാറ്റങ്ങളെ ഉൾകൊണ്ടാണ് മുന്നോട്ട് പോകുന്നത്. അത്യാധുനിക സാങ്കേതിക സംവിധാനങ്ങളെല്ലാം ഇന്ന് ഇതിന്റെ ഭാഗമാണ്. മനുഷ്യനെ ഏതുവിധേനയും പ്രേക്ഷകനാക്കി മാറ്റുക എന്നാണ് ഇവരുടെയെല്ലാം ലക്ഷ്യം.
മനോരമ ന്യൂസ് നാലാം സ്ഥാനത്ത് എത്തിയപ്പോൾ ഈ മാറ്റം എത്രമാത്രം പ്രേഷകനെ സ്വാധീനിക്കുന്നുണ്ടെന്ന് വ്യക്തമാകും. കാരണം ആ ആഴ്ചയ്യിലാണ് ചാനലിന്റെ വിവിദ മേഖലകളിൽ AR, VR സാങ്കേതിക വിദ്യ തന്നെ പ്രയോജനപ്പെടുത്തിയത്.
content highlight: BARC Rating in 26th week