ലുക്മാൻ അവറാനെ പ്രധാന കഥാപാത്രമാക്കി അക്ഷയ് അശോക് തിരക്കഥയെഴുതി സംവിധാനം ‘കുണ്ടന്നൂരിലെ കുത്സിതലഹള’ ഒടിടിയിലേക്ക് എത്താൻ ഒരുങ്ങുന്നു. കേഡർ സിനി ക്രിയേഷൻസിൻ്റെ ബാനറിൽ ഒരുങ്ങിയ ചിത്രം കഴിഞ്ഞ വർഷമായിരുന്നു തിയേറ്ററുകളിലെത്തിയത്. നാളെ മുതല്‍ ചിത്രം സൈന പ്ലേയിലൂടെ സ്ട്രീമിംഗ് ആരംഭിക്കുന്നത്.
ഒരു ഗ്രാമത്തിലെ സ്ത്രീകളുടെയും യുവാക്കളുടെയും ജോലി ചെയ്യാൻ മടിയുള്ള ഭർത്താന്മാരുടെയും ജീവിതത്തിലുണ്ടാകുന്ന അസാധാരണ സംഭവങ്ങളാണ് ചിത്രം പറയുന്നത്. അക്ഷയ് അശോക് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിൽ ലുക്മാനെ കൂടാതെ വീണാ നായർ, ആശാ മഠത്തിൽ, ജെയിൻ ജോർജ്, സുനീഷ് സാമി, പ്രദീപ് ബാലൻ, ദാസേട്ടൻ കോഴിക്കോട്, സെൽവരാജ്, ബേബി, മേരി, അനുരദ് പവിത്രൻ, അധിൻ ഉള്ളൂർ, സുമിത്ര, ആദിത്യൻ എന്നിവരും നിരവധി പുതുമുഖങ്ങളും അഭിനയിച്ചിട്ടുണ്ട്.
ചിത്രത്തിനു സംഗീതം പകർന്നിരിക്കുന്നത് മെൽവിൻ മൈക്കിൾ ആണ്. ജാസി ഗിഫ്റ്റ്, ബെന്നി ദയാൽ, വൈക്കം വിജയലക്ഷ്മി, അൻവർ സാദത്ത്, അനന്യ ചക്രവർത്തി എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. ഫജു എ വിയാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്.
STORY HIGHLIGHT: kundannoorile kulsitha lahala movie ott release