തെന്നിന്ത്യൻ താരറാണിയായി നിറഞ്ഞ് നിൽക്കുന്ന സൂപ്പർ താരമാണ് നയൻതാര. സമീപ കാലത്ത് നിരവധി വിവാദങ്ങളായിരുന്നു താരത്തിന് നേരിടേണ്ടി വന്നിരുന്നത്. ഇതിനിടയിലാണ് ഭർത്താവ് വിഘ്നേശ് ശിവനുമായി നയൻതാര പിണക്കത്തിലാണെന്നും വിവാഹമോചനമുണ്ടായേക്കുമെന്നുള്ള അഭ്യൂഹങ്ങൾ ഉയർന്നിരുന്നത്. നായൻതാരയുടേതെന്ന തരത്തിൽ പുറത്തുവന്ന ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റായിരുന്നു അഭ്യുഹങ്ങൾക്കുള്ള തുടക്കം. ഇപ്പോഴിതാ പുറത്ത് വരുന്ന വാർത്തകളോട് പ്രതികരിച്ചിരിക്കുകയാണ് താരം.
വിഘ്നേഷിനൊപ്പമുള്ള ഫോട്ടോ പങ്കുവച്ചാണ് നയൻതാര മറുപടി നൽകിയിരിക്കുന്നത്. ഇരുവരും തമാശ രൂപത്തിൽ നോക്കുന്ന പോസിലാണ് ഫോട്ടോ. ‘ഞങ്ങളെക്കുറിച്ചുള്ള അസംബന്ധ വാർത്തകൾ കാണുന്ന ഞങ്ങളുടെ പ്രതികരണം’ എന്ന അടിക്കുറിപ്പോടെയാണ് നയൻതാര ചിത്രം പങ്കുവച്ചത്. വിഘ്നേഷും നയൻതാരയും തമ്മിൽ വേർപിരിയുന്നുവെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. ഇതിനുള്ള മറുപടിയാണ് ഈ ഇൻസ്റ്റാഗ്രാം സ്റ്റോറി.
‘വിവാഹം ഒരു അബദ്ധം’ വിവാഹത്തെക്കുറിച്ചും ഭർത്താവിനെക്കുറിച്ചും മോശം പരാമർശമുള്ള പോസ്റ്റാണ് നയൻതാരയുടേതാണെന്ന വ്യാജേന പ്രചരിച്ചിരുന്നത്. ഏഴ് വർഷം നീണ്ട പ്രണയത്തിന് ഒടുവിൽ 2022ൽ ആയിരുന്നു വിഘ്നേഷ് ശിവനും നയൻതാരയും തമ്മിലുള്ള വിവാഹം. ഇരുവർക്കും ഉയിർ, ഉലകം എന്ന ഇരട്ടക്കുട്ടികൾ ഉണ്ട്. കുടുംബത്തോടൊപ്പമുള്ള സന്തോഷ നിമിഷങ്ങളെല്ലാം താരം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെയ്ക്കാറുണ്ട്.
STORY HIGHLIGHT: Nayanthara react after spreading divorce rumours