കോയമ്പത്തൂർ: അമൃത വിശ്വവിദ്യാപീഠത്തിലെ വിവിധ ക്യാപസുകളിലേക്കുള്ള
ഒന്നാം ഘട്ട പി.എച്ച്.ഡി പ്രവേശനങ്ങൾ 2025 ജൂലൈ 20 ന് അവസാനിക്കും.
എഞ്ചിനീയറിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, കമ്പ്യൂട്ടിംഗ്, ആർട്സ്, ഹ്യൂമാനിറ്റീസ് & കൊമേഴ്‌സ്, ഫിസിക്കൽ സയൻസസ്, സോഷ്യൽ & ബിഹേവിയറൽ സയൻസസ്, മാനേജ്മെന്റ്, ലൈഫ് സയൻസസ്, മെഡിക്കൽ സയൻസസ് തുടങ്ങിയ വിഷയങ്ങളിലാണ്
അമൃത സർവ്വകലാശാല ഗവേഷണ അവസരങ്ങൾ ഒരുക്കുന്നത്.
ലോകപ്രശസ്ത ശാസ്ത്രജ്ഞരുടെ മാർഗ്ഗനിർദേശത്തോടൊപ്പം അന്തർദേശീയ സഹകരണങ്ങൾക്കുള്ള സൗകര്യവും ഗവേഷകർകായി ഒരുക്കും. അമൃതയിൽ പി.എച്ച്.ഡി വിദ്യാർത്ഥികൾക്ക് ഏകദേശം 20 ലക്ഷം രൂപ മൂല്യമുള്ള സമഗ്ര പിന്തുണയാണ് ലഭിക്കുക. ഇതിൽ മൂന്ന് വർഷത്തേക്ക് പ്രതിമാസ സ്കോളർഷിപ്പുകൾ, ഗവേഷണ ലേഖനങ്ങൾക്കും അന്താരാഷ്ട്ര കോൺഫറൻസുകൾക്കുമുള്ള ധനസഹായം ട്യൂഷൻ ഫീസിലെ ഇളവ്, അത്യാധുനിക ലാബ് സൗകര്യങ്ങൾ, അന്താരാഷ്ട്ര സഹകരണ അവസരങ്ങൾ എന്നിവ ഉൾപ്പെടുന്നു. ഗവേഷണത്തോടുള്ള ശക്തമായ പ്രതിബദ്ധതയും ധനസഹായവും അക്കാദമിക് പിന്തുണയും വിദ്യാർത്ഥികൾക്ക് ഉറപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ പദ്ധതി നടപ്പാക്കുന്നത്.
അമരാവതി, അമൃതപുരി, ബംഗളൂരു, കോയമ്പത്തൂർ, ചെന്നൈ, കൊച്ചി, മൈസൂരു, ഫരിദാബാദ് എന്നീ എട്ടു ക്യാമ്പസുകളിലാണ് പ്രവേശനം. ബിരുദാനന്തര ബിരുദത്തിൽ കുറഞ്ഞത് 60% മാർക്ക് നേടിയവർക്ക് ഇവിടെ അപേക്ഷിക്കാവുന്നതാണ്. NET/GATE യോഗ്യതയുള്ളവർക്ക് നേരിട്ടുള്ള ഇന്റർവ്യൂവിനും അവസരമുണ്ടാകും, മറ്റുള്ളവർക്ക് എഴുത്തു പരിക്ഷയും പിന്നീട് അഭിമുഖവും ഉണ്ടാവും.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷയ്ക്കും www.amrita.edu/phd സന്ദർശിക്കുക അല്ലെങ്കിൽ [email protected] എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.
















