ആപ് ജേസേ കോയി എന്ന നെറ്റ്ഫ്ളിക്സ് ചിത്രത്തിലൂടെ വീണ്ടും റൊമാന്റിക് ഹീറോയായി സ്‌ക്രീനിലെത്താന്‍ ഒരുങ്ങുകയാണ് നടന്‍ മാധവന്‍. ഫാത്തിമ സന ഷെയ്ഖാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിനിടെ ഓണ്‍ സ്‌ക്രീന്‍ കെമിസ്ട്രിയെ കുറിച്ച് മാധവന്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുകയാണ്.
മാധവന്‍ പറഞ്ഞത്….
‘ഒരു റൊമാന്റിക് സീന്‍ ചെയ്യുമ്പോള്‍ നമുക്ക് എതിരെ നില്‍ക്കുന്ന ആളോട് ആകര്‍ഷണം തോന്നണം. അത് വളരെ പ്രകടമായി വരികയും വേണം. അല്ലെങ്കില്‍ ആ സീനിന് സ്വാഭാവികത തോന്നില്ല. ഇനി ഞാന്‍ പറയാന്‍ പോകുന്ന കാര്യം അല്‍പസ്വല്‍പം വിവാദങ്ങള്‍ സൃഷ്ടിച്ചേക്കാം, എന്നാലും പറയുകയാണ്. ഭാര്യഭര്‍ത്തക്കന്മാരായ താരങ്ങള്‍ക്ക് ഓണ്‍സ്‌ക്രീനില്‍ ആ ഒരു ഫീല്‍ കൊണ്ടുവരാന്‍ കഴിയാറില്ല. ഇത്രയും നാളായി ഒരുമിച്ച് കഴിയുകയല്ലേ, അപ്പോള്‍ സിനിമയ്ക്ക് ആവശ്യമായ ഏറെ പ്രകടനപരമായ ആ കെമിസ്ട്രി അവര്‍ക്ക് സ്‌ക്രീനിലെത്തിക്കാന്‍ ആകാറില്ല. ബന്ധം പിരിഞ്ഞ ശേഷമാണെങ്കില്‍ ചിലപ്പോള്‍ ഓണ്‍ സ്‌ക്രീനില്‍ റൊമാന്‍സ് വര്‍ക്കായേക്കാം.’
അതേസമയം, വിവേക് സോനി സംവിധാനം ചെയ്യുന്ന ആപ് ജേസേ കോയി ചിത്രം ജൂലൈ 11നാണ് സ്ട്രീമിങ് ആരംഭിക്കുന്നത്. ആപ് ജേസേ കോയി എന്ന ചിത്രത്തില്‍ ഏറെ പ്രായവ്യത്യാസമുള്ള രണ്ട് പേര്‍ തമ്മിലുള്ള പ്രണയമാണ് പ്രമേയമാകുന്നത് എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.