അയാളും ഞാനും തമ്മില്‍ എന്ന പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി ലാൽ ജോസ് സംവിധാനം ചെയ്ത ചിത്രം അഭിനേതാവ് എന്ന നിലയിൽ പൃഥ്വിയുടെ കരിയറിലെ മികച്ചതാണ്. മികച്ച നടന്‍, സംവിധായകന്‍ മുതലായ വിഭാഗങ്ങളിലുൾപ്പെടെ നാല് സംസ്ഥാന അവാർഡുകളും ചിത്രത്തിന് ലഭിച്ചിട്ടുണ്ട്. കലാഭവന്‍ മണിയുടെ ചിത്രത്തിലെ പ്രകടനവും വളരെയേറെ ശ്രദ്ധ പിടിച്ചുപറ്റിയ ഒന്നായിരുന്നു. ചിത്രത്തിലെ മണിയുടെ ഒരു രംഗത്തെ പറ്റി പറയുകയാണ് സംവിധായകനായ ലാൽ ജോസ്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം ലാൽ ജോസ് പറഞ്ഞത്.
അദ്ദേഹത്തിന്റെ വാക്കുകളിങ്ങനെ…
മണി പൃഥ്വിരാജിന്റെ കാലില്‍ വീഴുന്ന സീനിൽ മണി അത്ര കൺവീൻസിഡ് ആയിരുന്നില്ലെന്നും. വളരെ ഡ്രാമാറ്റിക്കായിട്ടുള്ള ഒന്നായതു കൊണ്ട് ആ സീൻ വർക്കാകിലെന്നുമായിരുന്നു മണിയുടെ അഭിപ്രായം. മണി പറഞ്ഞ കാരണം ന്യായമായിരുന്നു.
കാലം മാറി, ന്യൂ ജനറേഷനാണ്, ഇത്തരം സീനുകളൊന്നും പുതിയ ആള്‍ക്കാരുടെ ഇടയില്‍ വര്‍ക്കാകില്ല’ എന്നായിരുന്നു മണിയുടെ ന്യായം. എന്റെ സിനിമയില്‍ എന്ത് വേണമെന്ന് ഞാനല്ലേ തീരുമാനിക്കുക എന്ന് മണിയോട് പറഞ്ഞപ്പോൾ അദ്ദേഹം കണ്‍വിന്‍സായെന്നും ലാൽ ജോസ് പറഞ്ഞു.
content highlight: Lal Jose