Celebrities

വ്ലോ​ഗർ കാർത്തിക്ക് സൂര്യ വിവാഹിതനായി; വധു വർഷ | Karthik Surya

ആർഭാടങ്ങൾ ഒന്നും അധികം ഇഷ്ടപ്പടാത്ത വർഷ തന്റെ വിവാഹലുക്കിലും ആ എളിമ കാണിച്ചു നിന്നു

വ്ലോ​ഗറും ചാനൽ അവതാരകനുമായ കാർത്തിക്ക് സൂര്യ വിവാഹിതനായി. കാർത്തിക്കിന്റെ അമ്മാവന്റെ മകളായ വർഷയാണ് വധു.

കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ നടന്ന ലളിതമായ ചടങ്ങിലായിരുന്നു ഇരുവരും പരസ്പരം ഹാരമണിഞ്ഞു കുടുംബ ജീവിതത്തിലേക്ക് പ്രവേശിച്ചത്. ചടങ്ങിന്റെ വീഡിയോ കാർത്തിക്ക് തന്നെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. താരത്തിന്റെ ചാനലിൽ ലൈവ് സ്ട്രീമിം​ഗും ഉണ്ടായിരുന്നു.

ആർഭാടങ്ങൾ ഒന്നും അധികം ഇഷ്ടപ്പടാത്ത വർഷ തന്റെ വിവാഹലുക്കിലും ആ എളിമ കാണിച്ചു നിന്നു. അതിസുന്ദരി ആയെത്തിയ വർഷയുടെയും കാർത്തിക്കിന്റെയും വിവാഹം ഹൈന്ദവ ആചാരപ്രകാരം ആണ് നടന്നത്.

ടെലിവിഷൻ അവതാരകൻ, വ്ളോഗർ എന്നീ നിലകളിലെല്ലാം പ്രശസ്തനായ ആളാണ് കാർത്തിക് സൂര്യ. അവതരണം കൊണ്ടും സംസാര രീതി കൊണ്ടും വളരെ പെട്ടന്ന് സോഷ്യല്‍ മീഡിയ കീഴടക്കാന്‍ കാർത്തിക്കിന് സാധിച്ചിട്ടുണ്ട്.

content highlight: Karthik Surya