ഒരേസമയം മികച്ച നടനും അതിനപ്പുറമായി ഇന്റർവ്യു സ്റ്റാറുമാണ് ധ്യാൻ ശ്രീനിവാസൻ. തന്റെ സിനിമ ജീവിതത്തിലെ മനോഹര നിമിഷങ്ങള്‍ ഏതൊക്കെയെന്ന് വെളിപ്പെടുകത്തി ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ് താരം.
ആദ്യമായി കാണുന്ന സൂപ്പര്‍സ്റ്റാര്‍ അനൂപേട്ടനാണ്. ഞാന്‍ അസിസ്റ്റന്റ് ഡയറക്ടറായി തുടങ്ങിയ സിനിമയില്‍ ചേട്ടനുമുണ്ട്. അന്ന് അനൂപേട്ടന്‍ അദ്ദേഹത്തിന്റെ കരിയറിന്റെ പീക്കില്‍ നില്‍ക്കുകയായിരുന്നുവെന്നും ധ്യാൻ പറഞ്ഞു. ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടന്റെ പ്രതികരണം.
ധ്യാനിന്റെ വാക്കുകള്‍ ഇങ്ങനെ…..
ഞാന്‍ ആദ്യമായി കാണുന്ന സൂപ്പര്‍സ്റ്റാര്‍ അനൂപേട്ടനാണ്. ഞാന്‍ അസിസ്റ്റന്റ് ഡയറക്ടറായി തുടങ്ങിയ സിനിമയില്‍ ചേട്ടനുമുണ്ട്. അന്ന് അനൂപേട്ടന്‍ അദ്ദേഹത്തിന്റെ കരിയറിന്റെ പീക്കില്‍ നില്‍ക്കുകയായിരുന്നു.
ആള്‍ക്ക് അന്ന് നിന്ന് തിരിയാനുള്ള സമയം ഉണ്ടായിരുന്നില്ല. അത്രയും തിരക്ക് പിടിച്ച് നില്‍ക്കുന്ന സമയത്താണ് അനൂപേട്ടന്‍ ആ സിനിമയില്‍ അഭിനയിക്കാന്‍ തന്നെ വരുന്നത്. ഞാന്‍ ആദ്യമായി കാണുന്ന സ്റ്റാര്‍ അനൂപേട്ടനായിരുന്നു. മുകേഷങ്കിളിനെയും ലാലങ്കിളിനെയുമൊക്കെ ചെറുപ്പം മുതല്‍ക്കേ കാണുന്നതാണ്.
പക്ഷെ അതൊക്കെ അച്ഛന്റെ സുഹൃത്തുക്കളായിട്ട് മാത്രമായിരുന്നു. അല്ലെങ്കില്‍ അച്ഛന്റെ സഹപ്രവര്‍ത്തകര്‍ എന്ന നിലയിലാണ് കണ്ടത്. എന്നാല്‍ ഒരു ഷൂട്ടിങ് സെറ്റില്‍, ക്യാമറയുടെ മുന്നില്‍ ചെന്ന് അഭിനയിക്കുന്ന സ്റ്റാറായിട്ട് ഞാന്‍ ആദ്യമായി കാണുന്നത് അനൂപേട്ടനെയാണ്. അതുകൊണ്ട് അനൂപേട്ടന്റെ അടുത്ത് എത്തുമ്പോള്‍ തന്നെ എനിക്ക് ഒരു ഭയഭക്തിയും ബഹുമാനവുമാണ്.
content highlight: Dhyan Sreenivasan