ഇൻഫ്ളുവൻസറും സംരംഭകയുമായ ദിയ കൃഷ്‍ണയുടെ പ്രസവത്തോടനുബന്ധിച്ചുള്ള വിശേഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ റെൻഡിങ്. കഴിഞ്ഞ ദിവസമാണ് ദിയയ്ക്കും അശ്വിനും ആൺ കുഞ്ഞ് പിറന്നത്. നിയോം അശ്വിൻ കൃഷ്ണ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ഇപ്പോഴിതാ കുഞ്ഞ് ജനിച്ചതിന് പിന്നാലെ നിയോമിന്റെ പേരിൽ പ്രത്യക്ഷപ്പെട്ട ഇൻസ്റ്റാഗ്രാം പ്രൊഫൈൽ ഉണ്ടാക്കിയത് തങ്ങളല്ലെന്നു വ്യക്തമാക്കി എത്തിയിരിക്കുകയാണ് ദിയയും അശ്വിനും.
‘ഞങ്ങളുടെ മകന്റെ പേരിൽ ഒഫീഷ്യൽ ഇൻസ്റ്റഗ്രാം പേജുകളൊന്നും ഇതുവരെയും ആരംഭിച്ചിട്ടില്ല. അങ്ങനെ എന്തെങ്കിലും കണ്ടാൽ അത് സത്യമാണെന്ന് കരുതരുത്. ഭാവിയിൽ എപ്പോഴെങ്കിലും അവന്റെ പേരിൽ പേജ് തുടങ്ങുകയാണെങ്കിൽ അക്കാര്യം എന്റെ ഇൻസ്റ്റഗ്രാമിലൂടെത്തന്നെ അറിയിക്കുന്നതായിരിക്കും. ‘ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ ദിയ അറിയിച്ചു. ‘ഇത് ഒരു ഫാൻപേജ് മാത്രമാണ്, ഞാനോ ദിയയോ ഒദ്യോഗികമായി തുടങ്ങിയതല്ല.’ എന്നായിരുന്നു അശ്വിന്റെ പ്രതികരണം.
കുഞ്ഞിന്റെ ജനനത്തോടനുബന്ധിച്ച് ദിയ ചെയ്ത വ്ളോഗും ഗർഭിണിയായത് മുതലുള്ള വിശേഷങ്ങളെല്ലാം വലിയ രീതിയിൽ ആരാധനക ശ്രദ്ധ നേടിയിരുന്നു. നിരവധി പേരാണ് ദിയയെയും കുടുംബത്തെയും പ്രശംസിച്ച് പോസ്റ്റുകൾ ഇടുന്നത്. കുഞ്ഞിന്റെ ജനനത്തോടനുബന്ധിച്ച് ദിയ ചെയ്ത വ്ളോഗ് ഇതിനോടകം യൂട്യൂബിൽ ട്രെൻഡിങ് ഒന്നാം സ്ഥാനത്താണ് ഇടം പിടിച്ചിരിക്കുന്നത്. ഇതിനെ സംബന്ധിച്ചുള്ള ചർച്ചകളും സമൂഹ മാധ്യമങ്ങളിൽ സജീവമാണ്.
STORY HIGHLIGHT: Diya responds to fake Instagram page in baby’s name