പ്രസവ വീഡിയോ വൈറലായതിനു പിന്നാലെ, മകന്‍ നിയോമിനും കുടുംബാംഗങ്ങള്‍ക്കുമൊപ്പം ആശുപത്രിയില്‍ നിന്നുളള പുതിയ വീഡിയോയുമായി ദിയ കൃഷ്ണ. ഭര്‍ത്താവ് അശ്വിന്റെ കുടുംബാംഗങ്ങളെയും പുതിയ വീഡിയോയില്‍ കാണാം. ഇപ്പോഴിതാ കുഞ്ഞിന്റെ അടുത്തു നിന്നും മാറാതെ, പ്രസവിച്ച അമ്മയെപ്പോലെയാണ് ചേച്ചി അഹാന നിയോമിനെ നോക്കുന്നതെന്ന് പറയുകയാണ് ദിയ.
ദിയയുടെ വാക്കുകള്‍….
‘കുഞ്ഞ് എഴുന്നേറ്റു കഴിഞ്ഞാല്‍ പിന്നെ എനിക്ക് കിട്ടത്തില്ല. അമ്മുവിന്റെ (അഹാന) കൈയ്യിലായിരിക്കും. 24 മണിക്കൂറും കുഞ്ഞിനൊപ്പമാണ്. ഒന്ന് എഴുന്നേറ്റു പോകുവോ മാഡം എന്നൊക്കെ പറഞ്ഞ് എഴുന്നേല്‍പിച്ച് വിടണം. എങ്കിലേ പോകൂ. അതുവരെ പ്രസവിച്ചിട്ട അമ്മയെപ്പോലെ കൂടെക്കിടക്കും. വീഡിയോസും ഫോട്ടോസുമൊക്കെ എടുക്കും. എനിക്കിവന്റെ മണം ഭയങ്കര ഇഷ്ടമാ, ഞാന്‍ മാറത്തില്ല എന്നൊക്കെ പറയും”.
കോളേജ് കഴിഞ്ഞ ഇളയ സഹോദരി ഹന്‍സിക ആശുപത്രിയില്‍ എത്തുന്നതും കുഞ്ഞിനെ താലോലിക്കുന്നതും വീഡിയോയില്‍ കാണാം. ദിയയെയും കുഞ്ഞിനെയും കുറിച്ചുള്ള വിശേഷങ്ങളാണ് കോളേജില്‍ എല്ലാവര്‍ക്കും ചോദിക്കാന്‍ ഉള്ളത് എന്നായിരുന്നു ഹന്‍സികയുടെ പ്രതികരണം.
”കഴിഞ്ഞ ദിവസം വ്‌ളോഗ് അവസാനിപ്പിച്ചത് എന്റെ കുടുംബാംഗങ്ങള്‍ക്കൊപ്പമാണ്. ഇന്ന് എനിക്കൊപ്പം അശ്വിന്റെ കുടുംബമാണ് ഉള്ളത്. ഇന്നും വളരെ ഹാപ്പിയായിട്ടാണ് എന്റെ ഡെ ഇന്‍ മൈ ലൈഫ് വീഡിയോ അവസാനിക്കാന്‍ പോകുന്നത്”, എന്നു പറഞ്ഞാണ് പുതിയ വ്‌ലോഗ് ദിയ അവസാനിപ്പിച്ചത്.’
















