മുരിങ്ങയില വൃത്തിയാക്കിയത് 1 കപ്പ്
തൂർ പരിപ്പ് 1/2 കപ്പ്
ഉപ്പ്
വെളിച്ചെണ്ണ
കറിവേപ്പില
വെള്ളം 1/2 കപ്പ്
തേങ്ങ ചതച്ചത് 1 കപ്പ്
വെളുത്തുള്ളി 2 കായ്കൾ
ഉള്ളി 5 -6
പച്ചമുളക്
ജീരകം 1/2 ടീസ്പൂൺ
മഞ്ഞൾ 1/4 ടീസ്പൂൺ
ഇതെല്ലാം കൂടി മിക്സിയിൽ അടിച്ചു വക്കുക.
പരിപ്പ് കുക്കറിൽ വേവിച്ചെടുക്കുക.
ഒരു പാൻ വച്ച് മുരിങ്ങ ഇല അതിലേക്കു ഇട്ട് 1/2 cup വെള്ളം ഒഴിച്ച് 5 മിനിറ്റ് ചെറിയ തീയിൽ മൂടിവച്ചു വേവിക്കുക.
ഇതിലേക്ക് വേവിച്ചു വച്ചിരിക്കുന്ന പറപ്പൂർ ചേർത്ത് കൊടുത്തു തിളച്ചു വരുമ്പോൾ അരച്ച് വച്ചിരിക്കുന്ന തേങ്ങ ചേർക്കുക. കുറച്ചു കറിവേപ്പിലയും, ആവശ്യത്തിന് ഉപ്പും ചേർത്ത് 5 minutes മൂടി വക്കുക.
കടുക് 1/2 tsp
കറിവേപ്പില
വറ്റൽ മുളക് 2
കറി താളിക്കുക.
















