നടി ജെയ്ൻ ബിർക്കിന്റെ ഹാൻഡ്ബാഗ് ലേലത്തിൽ വിറ്റുപോയത് റെക്കോർഡ് തുകയ്ക്ക്. ഫ്രഞ്ച് ആഡംബര ബ്രാൻഡായ എർമെസ് താരത്തിന് നിർമ്മിച്ച് നൽകിയ ഹാൻഡ്ബാഗ് 86കോടി രൂപയ്ക്കാണ് വിറ്റുപോയത്.
1984 ൽ നിർമിച്ചു നൽകിയ ആദ്യത്തെ ‘എർമെസ് ബേർകിൻ’ ബാഗിനാണ് പാരിസിലെ സതെബി ലേലത്തിൽ റെക്കോർഡ് തുക ആയത്. കുഞ്ഞുമായി യാത്ര ചെയ്യുന്ന സ്ത്രീകൾക്കായി സൗകര്യപ്രദമായൊരു ബാഗില്ലാത്തത് കഷ്ടമാണെന്ന് ഒരു വിമാനയാത്രയ്ക്കിടെ എർമെസിന്റെ മേധാവി ജോൻ ലൂയി ഡ്യൂമായോട് ബേർകിൻ പരാതി പറഞ്ഞതിന്റെ ഫലമായിരുന്നു പുതിയ ബാഗ്. എന്തെങ്കിലുമെടുക്കാൻ തുറക്കുമ്പോൾ എല്ലാ സാധനങ്ങളും താഴെ വീണുപോകുന്ന ഇടുങ്ങിയ ബാഗിനു പകരം ബേർകിൻ വരച്ചുകൊടുത്ത മാതൃക അവലംബിച്ച് എർമെസ് പുത്തനൊരു ഹാൻഡ്ബാഗൊരുക്കി സമ്മാനിക്കുകയായിരുന്നു. താരം ആ ബാഗ് ഏറെ ഇഷ്ടത്തോടെ വർഷങ്ങളോളം ഉപയോഗിച്ചിരുന്നു.