ദിയ കൃഷ്ണയുടെ പ്രസവം അനുകരണീയമെന്ന് ഡോക്ടര്‍ സൗമ്യ സരിന്‍.
വര്‍ഷങ്ങള്‍ക്കു മുന്‍പ് നടി ശ്വേതാ മേനോന്‍ സ്വന്തം പ്രസവം സിനിമയ്ക്കായി ചിത്രീകരിച്ചപ്പോള്‍ ഉണ്ടായ കോളിളക്കമൊന്നും ദിയ കൃഷ്ണയുടെ വിഡിയോ വന്നപ്പോള്‍ ഇല്ല എന്നുള്ളത് വലിയ മാറ്റമാണെന്ന് സൗമ്യ പറയുന്നു. സൗമ്യ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയിലൂടെ ആയിരുന്നു പ്രതികരണം.
സൗമ്യയുടെ വാക്കുകള്‍…..
‘രണ്ടു ദിവസമായി സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആയി പോവുകയാണ് ദിയ കൃഷ്ണയുടെ പ്രസവം. ദിയ കൃഷ്ണയ്ക്കും അശ്വിനും പുതിയ അതിഥി ഓമിക്കും ആശംസകള്‍. പ്രസവം അവര്‍ റെക്കോര്‍ഡ് ചെയ്ത് ഇട്ടിട്ടുണ്ട് അത് വലിയ കാഴ്ചക്കാരുമായി ട്രെന്‍ഡിങ് ആയി യൂട്യൂബില്‍ ഉണ്ട്. സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ പല തരത്തിലുള്ള ചര്‍ച്ചകള്‍ വരുന്നുണ്ട്. നിങ്ങള്‍ക്ക് ഓര്‍മ ഉണ്ടാകും ‘കളിമണ്ണ്’ എന്ന സിനിമയില്‍ നടി ശ്വേതാ മേനോന്‍ ക്യാമറയ്ക്കു മുന്നില്‍ പ്രസവം കാണിച്ചിരുന്നു. ദിയ കൃഷ്ണയും കുടുംബവും വളരെ നന്നായാണ് ഈ വിഡിയോ റെക്കോര്‍ഡ് ചെയ്തത്. കണ്ടാല്‍ ബുദ്ധിമുട്ട് തോന്നുന്ന തരത്തില്‍ രക്തമോ മറ്റു സ്രവങ്ങളോ ഒന്നും തന്നെ വിഡിയോയില്‍ കാണിച്ചിട്ടില്ല.
കൂടെ ഉള്ളവരുടെ പ്രതികരണങ്ങളും ദിയയുടെ ബുദ്ധിമുട്ടുമൊക്കെയാണ് വിഡിയോയില്‍ ഉള്ളത്. അവര്‍ വളരെ വൃത്തിയായി വിഡിയോ എടുത്തിട്ടുണ്ട്. ശ്വേതാ മേനോന്റെ സിനിമ വന്ന സമയത്ത് വളരെ ചൂടുള്ള ചര്‍ച്ചകള്‍ വന്നിരുന്നു.
ഇപ്പോള്‍ നമുക്ക് കാണാന്‍ കഴിയുന്ന കാര്യം ചര്‍ച്ചകള്‍ വളരെ പോസിറ്റീവ് ആയിട്ടുണ്ട് എന്നാണ്. ഇനി പ്രസവത്തെക്കുറിച്ച് പറഞ്ഞാല്‍ ഇങ്ങനെ ഒരു പ്രസവം എല്ലാവര്‍ക്കും പറ്റുമോ എന്ന് ചോദിച്ചാല്‍ ഇങ്ങനെ പ്രസവിക്കാന്‍ എല്ലാവര്‍ക്കും പറ്റിയെങ്കില്‍ എന്ന് എനിക്ക് ആഗ്രഹം തോന്നുന്നുണ്ട്. അവിടെ തന്നെ പ്രസവിക്കാനുള്ള സൗകര്യം, കുട്ടിയെ അണുവിമുക്തമായ സൂക്ഷിക്കാനുള്ള സൗകര്യം എന്നുവേണ്ട ഒരു ലേബര്‍ റൂമിലുള്ള എല്ലാ സൗകര്യവും ഒരു ബെഡ്റൂമില്‍ സെറ്റ് ചെയ്യും, ഇങ്ങനെ ഉള്ള ഒരു സെറ്റപ്പാണ് ലേബര്‍ സ്വീറ്റില്‍ ഉളളത്.
പലരും ദിയയുടെ വിഡിയോയ്ക്ക് ഇട്ട കമന്റു കണ്ടാല്‍ അതിശയം തോന്നും. ‘ലോകത്ത് ആദ്യം പ്രസവിക്കുന്ന സ്ത്രീയല്ല ദിയ, പ്രസവ വേദന അറിഞ്ഞു പ്രസവിക്കണം, ഇങ്ങനെ കൃത്രിമമായി ഇന്‍ജെക്ഷന്‍ എടുത്ത് വേദന ഇല്ലാതെ പ്രസവിക്കേണ്ട കാര്യമില്ല’ എന്നൊക്കെയാണ്. പ്രസവത്തിന്റെ സുഖം ഈ പറയുന്ന ആളുകള്‍ക്ക് മനസ്സിലാകുമോ ? പ്രത്യേകിച്ച് ആണുങ്ങള്‍ക്ക്. ഇതിനു ഒരു സുഖവും ഇല്ല. നോര്‍മല്‍ ആണെങ്കിലും സിസേറിയന്‍ ആണെങ്കിലും ഒരു സുഖവും ഇല്ല. സിസേറിയന്‍ ചെയ്യുമ്പോ അനസ്‌തേഷ്യ ഉണ്ടാകും. അപ്പോ മാത്രമേ വേദന ഇല്ലാതിരിക്കൂ അത് കഴിഞ്ഞാല്‍ ഈ കീറിയതിന്റെയും തുന്നിക്കെട്ടിയതിന്റെയും വേദന എത്ര ദിവസമാണ് ഈ സ്ത്രീ അനുഭവിക്കേണ്ടത്. സ്ത്രീ ഒരു ജന്മത്തില്‍ അനുഭവിക്കുന്ന ഏറ്റവും വലിയ വേദനയാണ് പ്രസവവേദന.