ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന രജനീകാന്ത് ചിത്രമായ ‘കൂലി’ യിലെ ‘മോണിക്ക’ എന്ന ഗാനം പുറത്ത്. പാട്ടിന്റെ ലിറിക്കല്‍ വീഡിയോയാണ് പുറത്തുവിട്ടത്. പാട്ടിൽ മലയാളികളുടെ പ്രിയ താരം സൗബിന്‍ ഷാഹിറിന്റെ കിടിലൻ ചുവടുകൾ കാണാം.
അനിരുദ്ധ് രവിചന്ദര്‍ ഈണമിട്ട പാട്ടിന്റെ ശ്രദ്ധാകേന്ദ്രം നായിക പൂജ ഹെഗ്‌ഡെയാണെങ്കിലും സ്‌കോര്‍ ചെയ്തത് സൗബിന്‍ ഷാഹിര്‍ ആണെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.
വിഷ്ണു എടവന്‍ ആണ് പാട്ടിന് വരികള്‍ എഴുതിയിരിക്കുന്നത്. സുബ്‌ലാസിനിയും അനിരുദ്ധുമാണ് പാടിയിരിക്കുന്നത്. അസല്‍ കോലാര്‍ റാപ്പും പാടിയിരിക്കുന്നു. നേരത്തെ പുറത്തുവന്ന ‘ചികിട്ടു’ എന്ന പാട്ടിനും വലിയ സ്വീകാര്യതായിരുന്നു ലഭിച്ചത്.
സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് ‘കൂലി’യുടെ നിര്‍മാണം. നാഗാര്‍ജുന, ഉപേന്ദ്ര, സൗബിന്‍ ഷാഹിര്‍, സത്യരാജ്, ശ്രുതി ഹാസന്‍ എന്നിവര്‍ ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നു. ഓഗസ്റ്റ് 14 ചിത്രം പ്രദര്‍ശനത്തിനെത്തും.