രാക്ഷസന്‍, ജീവ, ഗാട്ടാ ഗുസ്തി തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടനാണ് വിഷ്ണു വിശാല്‍. ഇപ്പോഴിതാ തമിഴ് ഇന്‍ഡസ്ട്രി തന്നെ ഒരിക്കലും ആഘോഷിച്ചിട്ടില്ലെന്ന് തുറന്ന് പറയുകയാണ് വിഷ്ണു വിശാല്‍. തന്റെ സിനിമകള്‍ വിജയിക്കുന്നുണ്ടെങ്കിലും അതിന്റെ ക്രെഡിറ്റ് ആരും തനിക്ക് നല്‍കിയിട്ടില്ലെന്നും വിഷ്ണു പറഞ്ഞു. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടന്റെ പ്രതികരണം.
വിഷ്ണു വിശാലിന്റെ വാക്കുകള്‍…..
‘ജനങ്ങള്‍ നമ്മളെ ഏറ്റെടുക്കണമെങ്കില്‍ ആദ്യം ഇന്‍ഡസ്ട്രി നമ്മളെ സ്വീകരിക്കണം .രാക്ഷസന്‍ ഇറങ്ങിയതിന് ശേഷം ഒരു പരിധി വരെ ഇന്‍ഡസ്ട്രി എന്ന സ്വീകരിച്ചു പക്ഷേ ആ സിനിമ ശരിക്കും കോണ്‍ഫിഡന്‍സ് തന്നത് എനിക്കാണ്. എഫ്ഐആറിനും ഗാട്ടാ ഗുസ്തിക്കും ശേഷമാണ് ഇന്‍ഡസ്ട്രിയില്‍ ആളുകള്‍ എനിക്ക് വില തന്ന് തുടങ്ങിയതും സ്വീകരിച്ചതും. തമിഴ് ഇന്‍ഡസ്ട്രി എന്നെ ഒരിക്കലും ആഘോഷിച്ചിട്ടില്ല. അതില്‍ എനിക്ക് വിഷമമുണ്ട്. എല്ലാ വര്‍ഷത്തെയും ടോപ് 20 തമിഴ് സിനിമകളില്‍ എന്റെ സിനിമകളും വരാറുണ്ട് എന്നാല്‍ അതിന്റെ ക്രെഡിറ്റ് ആരും എനിക്ക് നല്‍കിയിട്ടില്ല’.
സംവിധായകന്‍ രാംകുമാറിനൊപ്പം വീണ്ടുമൊന്നിക്കുന്ന ‘ഇരണ്ട് വാനം’ ആണ് ഇനി പുറത്തിറങ്ങാനുള്ള വിഷ്ണു വിശാല്‍ ചിത്രം. മമിത ബൈജു ആണ് സിനിമയില്‍ നായികയായി എത്തുന്നത്. അതെസമയം സൈക്കോളജിക്കല്‍ ത്രില്ലറായ രാക്ഷസനില്‍ അമല പോളായിരുന്നു നായികയായെത്തിയത്. തിയേറ്ററില്‍ നൂറ് ദിവസം പൂര്‍ത്തിയാക്കിയ ചിത്രം വിഷ്ണു വിശാലിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായിരുന്നു.