ചെമ്പരത്തിക്ക് ധാരാളം ആൻ്റി ഓക്സിഡൻ്റ് ഗുണങ്ങളുണ്ട്. ഫ്രീറാഡിക്കിളുകളിൽ നിന്നും ചർമ്മത്തെ സംരക്ഷിക്കാൻ അവ ഏറെ ഗുണപ്രദമാണ്. തലമുടിക്കും ചെമ്പരത്തിയുടെ ഇല മുതൽ പൂ വരെ ഉപയോഗിക്കാം.
ചേരുവകൾ
ചെമ്പരത്തിപ്പൂവ്
വെളിച്ചെണ്ണ
കറ്റാർവാഴ
തയ്യാറാക്കുന്ന വിധം
ചെമ്പരത്തി ഇതളുകളിലേയ്ക്ക് കറ്റാർവാഴ ജെൽ ചേർത്ത് നന്നായി അരച്ചെടുക്കാം. അതിലേയ്ക്ക് കുറച്ച് വെളിച്ചെണ്ണ ചേർത്തിളക്കി യോജിപ്പിക്കാം. രാത്രി ഉറങ്ങാൻ കിടക്കുന്നതിനു മുമ്പായി ഇത് ചർമ്മത്തിൽ പുരട്ടാം. രാവിലെ തണുത്ത വെള്ളത്തിൽ കഴുകി കളയാം.
ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
പാച്ച് ടെസ്റ്റ് ചെയ്തതിനു ശേഷ മാത്രം ഇത് ഉപയോഗിക്കാം. എന്തെങ്കിലും തരത്തിലുള്ള അലർജി അനുഭവപ്പെട്ടാൻ ആരോഗ്യ വിദഗ്ധരുടെ സഹായം നേടാം. ജൈവ ചേരുവകളായതിനാൽ പാർശ്വഫലങ്ങൾ കുറവായിരിക്കും വിചാരിക്കുന്ന ഫലം ലഭിക്കാൻ താമസം ഉണ്ടായേക്കും.