‘ദംഗല്‍’ എന്ന സിനിമയിലൂടെ ബോളിവുഡില്‍ ശ്രദ്ധനേടിയ നടിയാണ് ഫാത്തിമ സന ഷെയ്ഖ്. ഇപ്പോഴിതാ പൊതുസ്ഥലത്ത് തനിക്ക് നേരിടേണ്ടിവന്ന ദുരനുഭവത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് നടി. മോശമായി സ്പര്‍ശിച്ചയാളെ താന്‍ അടിച്ചുവെന്നും എന്നാല്‍ അയാള്‍ താന്‍ നിലത്ത് വീഴുന്ന വരെ തിരിച്ചടിച്ചുവെന്നും ഫാത്തിമ പറഞ്ഞു. ‘ഹൗട്ടര്‍ഫ്‌ലൈ’ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം.
നടിയുടെ വാക്കുകള്‍…..
‘ഒരാള്‍ എന്നെ അനുവാദമില്ലാതെ സ്പര്‍ശിച്ചു. ഞാന്‍ അവനെ അടിച്ചു. പക്ഷേ അവന്‍ എന്നെ അതിലും ശക്തമായി തിരിച്ചടിച്ചു, ഞാന്‍ പൂര്‍ണമായും തകര്‍ന്ന് പോയി. അവന്‍ എന്നെ സ്പര്‍ശിച്ചതുകൊണ്ടാണ് ഞാന്‍ അവനെ അടിച്ചത്. പക്ഷേ അത് അവനെ ദേഷ്യം പിടിപ്പിച്ചു, ഞാന്‍ വീഴുന്നത് വരെ അവന്‍ എന്നെ അടിച്ചു. ആ ഭയാനകമായ സംഭവത്തിനുശേഷം കുറച്ചുകൂടി ജാഗ്രത പാലിക്കാന്‍ തുടങ്ങി. അത്തരം സാഹചര്യങ്ങളില്‍ എങ്ങനെ പ്രതികരിക്കണമെന്ന് നമ്മള്‍ പരിശോധിക്കേണ്ടതുണ്ടെന്ന് ഇപ്പോള്‍ മനസിലാക്കി.’
അതെസമയം കൊവിഡ് ലോക്ക്ഡൗണ്‍ സമയത്ത് മുംബൈയില്‍ മാസ്‌ക് ധരിച്ച് സൈക്കിള്‍ ചവിട്ടുന്നതിനിടയില്‍ ഒരു ടെമ്പോ ഡ്രൈവര്‍ ഹോണ്‍ അടിക്കുകയും ദുഷ് ചുവയുള്ള ശബ്ദങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്തുവെന്നും അയാള്‍ തന്നെ പിന്തുടര്‍ന്നുവെന്നും ഫാത്തിമ പറഞ്ഞു.