അന്തരിച്ച കോമഡി കലാകാരനാണ് കൊല്ലം സുധി. അദ്ദേഹത്തിന്റെ മരണ സേഷം സന്നദ്ധസംഘടന വെച്ചു നല്‍കിയ വീട് ചോരുന്നുണ്ടെന്ന ആരോപണവുമായി കഴിഞ്ഞ ദിവസം സുധിയുടെ ഭാര്യ രേണു സുധി രംഗത്തെത്തിയിരുന്നു. വീടു വെച്ചു നല്‍കിയവര്‍ തന്നെ ഇതിനെതിരെ പ്രതികരിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് വീട് വെക്കാന്‍ സ്ഥലം കൊടുത്ത ബിഷപ്പ് നോബിള്‍ ഫിലിപ്പ് അമ്പലവേലില്‍. ഓണ്‍ലാന്‍ മലയാളി സ്‌പെഷ്യല്‍സ് എന്ന യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ബിഷപ്പിന്റെ പ്രതികരണം.
ബിഷപ്പിന്റെ വാക്കുകള്‍…
‘രേണുവിന്റെ രണ്ട് മക്കളുടെ പേരിലാണ് താന്‍ സ്ഥലം നല്‍കിയതെന്നും അല്ലാതെ രേണുവിന്റെയും കുടുംബത്തിന്റെയും പേരിലല്ല അധ്വാനിക്കാന്‍ ആരോഗ്യമുള്ളവരാണ് അവര്‍. രേണു സുധി പബ്ലിക് പ്ലാറ്റ്‌ഫോമില്‍ വന്ന് ഇങ്ങനെയുള്ള കാര്യങ്ങള്‍ പറഞ്ഞത് തന്നെ വിഷമിപ്പിച്ചു. ആ കുഞ്ഞുങ്ങളുടെ അനാഥത്വം കണ്ട് വിഷമിച്ചാണ് ഞാന്‍ സ്ഥലം കൊടുത്തത്. ഇപ്പോഴത്തെ വില അനുസരിച്ച് സെന്റിന് നാല് ലക്ഷം രൂപ വില മതിക്കുന്ന 7 സെന്റ് വസ്തുവാണ് ഞാന്‍ പൂര്‍ണ സമ്മതത്തോടെയും സന്തോഷത്തോടെയും കൊടുത്തത്. അതിന്റെ പൂര്‍ണ അവകാശം കുഞ്ഞുങ്ങള്‍ക്കാണ്. രേണു എനിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല. എന്നോട് രേണു അധികം സംസാരിച്ചിട്ടു പോലുമില്ല. പക്ഷേ, എന്നെക്കുറിച്ച് ഒരു വ്‌ലോഗര്‍ തെറ്റായി പറയുമ്പോള്‍ അത് തിരുത്തിക്കൊടുക്കാമായിരുന്നു. അതില്‍ എനിക്ക് ദുഃഖമുണ്ട്. പക്ഷേ, അവര്‍ക്ക് അത്രയ്ക്കുള്ള അറിവേ ഉള്ളൂ എന്ന് കരുതി സമാധാനിക്കുകയാണ്. കൊല്ലം സുധിയുടെ കുടുംബത്തെ വെച്ച് ഞാന്‍ മാര്‍ക്കറ്റ് ചെയ്യുന്നു എന്ന് പറയുമ്പോള്‍ എന്റെ കുടുംബത്തിനാണ് നാണക്കേട്”.
”രേണു എന്നെ അപമാനിച്ചു എന്നൊന്നും ഞാന്‍ പറയുന്നില്ല. പക്ഷേ, വീട് വെച്ച് കൊടുത്തവരുടെ വിശ്വാസ്യതയെ ബാധിക്കുന്ന കാര്യമാണത്. അവര്‍ക്ക് ഞാന്‍ വര്‍ക്ക് പിടിച്ച് കൊടുത്താല്‍ ഈ വാര്‍ത്ത വന്നതോടെ എന്റെ ക്രെഡിബിലിറ്റിയും പോകില്ലേ. എന്തെങ്കിലും ഉണ്ടെങ്കില്‍ തന്നെ വീട് വെച്ചുകൊടുത്ത ഫിറോസിനോട് നേരിട്ട് സംസാരിക്കണണമായിരുന്നു. നല്ല രീതിയില്‍ ജോലി ചെയ്യുന്ന ബില്‍ഡേഴ്‌സ് ആണത്”.