Entertainment

ഏത് അറുബോറന്റെ ലൈഫിലും ഒരു നല്ല ദിവസമുണ്ട്: ഈ ഓര്‍മ്മപ്പെടുത്തലുമായി സാഹസം ഒഫീഷ്യല്‍ ടീസര്‍ എത്തി

ഏത് അറുബോറന്റെ ലൈഫിനും ഒരു ദിവസമുണ്ടാകും..highly adventures ആയ,സിനിമാറ്റിക് ആയ ഒരു ദിവസം ഈ ഓര്‍മ്മപ്പെടുത്തലുമായി സാഹസം എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ഫ്രണ്ട് റോ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ റിനീഷ് കെ.എന്‍. നിര്‍മ്മിച്ച് ബിബിന്‍ കൃഷ്ണ സംവിധാനം ചെയ്യുന്നതാണ് ഈ ചിത്രം. യുവത്വത്തിന്റെ തിമിര്‍പ്പും, ദുരൂഹതകളും, കോര്‍ത്തിണക്കിയുള്ള ഒരു ത്രില്ലര്‍ സിനിമയാണിതെന്ന് ടീസറിലെ ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു ഹ്യൂമര്‍ ആക്ഷന്‍ ത്രില്ലര്‍ ജോണറിലാണ് ഈ ചിത്ര മെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിന് ഏറെ ബലം നല്‍കുന്ന രീതിയില്‍ത്തന്നെയാണ് ദൃശ്യങ്ങളും ഓണക്കാല വിരുന്നായി എത്തുന്ന ഈ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായിട്ടാണ് ഈ ടീസര്‍ പുറത്തുവിട്ടിരിക്കുന്നത്.

വലിയ താരനിരയോടെ എത്തുന്ന ഈ ചിത്രത്തില്‍ ബാബു ആന്റണി , സജിന്‍ ചെറുകയില്‍ , വിനീത് തട്ടില്‍, മേജര്‍ രവി.ശബരീഷ് വര്‍മ്മ, റാംസാന്‍ മുഹമ്മദ് ഗൗരി കൃഷ്ണ, ഭഗത് മാനുവല്‍, ജീവാ ജോസഫ്, ,കാര്‍ത്തിക്ക് യോഗി, ജാപി, ഹരി ശിവറാം, ടെസ്സാ ജോസഫ്, വര്‍ഷാരമേഷ്, ജയശ്രീ,ആന്‍ സലിം, എന്നിവരും ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കളാണ്. ഇവര്‍ക്കൊപ്പം നിര്‍ണ്ണായകമായ ഒരു കഥാപാത്രത്തെ അജു വര്‍ഗീസും അവതരിപ്പിക്കുന്നു.

തിരക്കഥ -സംഭാഷണം – ബിബിന്‍ കൃഷ്ണ, യദുകൃഷ്ണ, ദയാ കുമാര്‍. ഗാനങ്ങള്‍ – വിനായക് ശശികുമാര്‍ -വൈശാഖ് സുഗുണന്‍ സംഗീതം – ബിബിന്‍ ജോസഫ്.ഛായാഗ്രഹണം – ആല്‍ബി.എഡിറ്റിംഗ് -കിരണ്‍ ദാസ്.കലാസംവിധാനം – സുനില്‍ കുമാരന്‍ മേക്കപ്പ് – സുധി കട്ടപ്പന കോസ്റ്റ്യും – ഡിസൈന്‍ -അരുണ്‍ മനോഹര്‍. നിശ്ചല ഛായാഗ്രഹണം -ഷൈന്‍ ചെട്ടികുളങ്ങര. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ – പാര്‍ത്ഥന്‍. അസ്സോസ്സിയേറ്റ് ഡയറക്ടര്‍ -നിധീഷ് നമ്പ്യാര്‍.ഡിസൈന്‍ – യെല്ലോ ടൂത്ത്.ആക്ഷന്‍ ഫീനിക്‌സ് പ്രഭു ‘ഡിസ്ട്രിബ്യൂഷന്‍ ഹെഡ് – പ്രദീപ് മേനോന്‍ ‘എക്‌സിക്കുട്ടീവ്. പ്രൊഡ്യൂസര്‍- ഷിനോജ് ഒടാണ്ടയില്‍, രഞ്ജിത്ത് ഭാസ്‌ക്കരന്‍ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ് – ജിതേഷ് അഞ്ചുമന, ആന്റെണി കുട്ടമ്പുഴ.പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ഷിഹാബ് വെണ്ണല .സെന്‍ട്രല്‍ പിക്‌ച്ചേര്‍സ് ഈ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നു.