നടന്‍ കൃഷ്ണകുമാറിന്റെ മകളും ഇന്‍ഫ്‌ളുവന്‍സറും സംരംഭകയുമായ ദിയ കൃഷ്ണ അടുത്തിടെയാണ് ആണ്‍കുഞ്ഞിന് ജന്‍മം നല്‍കിയത്.ഗര്‍ഭിണിയായത് മുതലുള്ള വിശേഷങ്ങളെല്ലാം ദിയ ആരാധകരുമായി പങ്കുവച്ചിരുന്നു. കുഞ്ഞിന്റെ ജനനത്തോടനുബന്ധിച്ച് ദിയ ചെയ്ത വ്‌ളോഗും നിമിഷനേരം കൊണ്ടാണ് തരംഗമായത്. ഇപ്പോഴിതാ മകന്റെ ജനനത്തിനു പിന്നാലെ ദിയയെക്കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പുമായി ഭര്‍ത്താവ് അശ്വിന്‍ ഗണേശ് രംഗത്ത് എത്തിയിരിക്കുകയാണ്.
അശ്വിന്റെ കുറിപ്പ് ഇങ്ങനെ…..
‘എനിക്കു നല്‍കാവുന്നതില്‍ ഏറ്റവും വിലയേറിയ സമ്മാനമാണ് നീയെനിക്കു തന്നത്. ഈ പ്രഗനന്‍സി യാത്രയില്‍ ഉടനീളം നിന്നെ കണ്ടും നീ കാണിച്ച അപാരമായ കരുത്തും, സ്‌നേഹവും, ധൈര്യവും നേരിട്ടറിഞ്ഞും അക്ഷരാര്‍ത്ഥത്തില്‍ ഞാന്‍ അമ്പരന്നുപോയി. നീ ഈ ലോകത്തിലേക്കു കൊണ്ടുവന്നത് ഒരു കുഞ്ഞിനെ മാത്രമല്ല, ഒരു ജീവിതമാണ്, ജീവിതത്തിന് പുതിയ അര്‍ത്ഥങ്ങളാണ് നീ നല്‍കിയത്. കടലോളം സ്‌നേഹം കൂടിയാണ് നീ നമ്മളിലേക്ക് കൊണ്ടുവന്നത്. നിന്നോട് എത്ര നന്ദി പറഞ്ഞാലും തീരില്ല. നമ്മുടെ കുഞ്ഞിന് ജന്‍മം നല്‍കിയതിനു മാത്രമല്ല, എല്ലാത്തിനെയും അത്രയും ചൈതന്യത്തോടു കൂടി നീ നേരിട്ടതിന്…എന്നെ ഒരച്ഛനാക്കിയതിന് നന്ദി… നിന്നോടും നമ്മുടെ കുഞ്ഞിനോടും ഒപ്പം, സ്‌നേഹിച്ചും സംരക്ഷിച്ചും എന്നും ഞാനുണ്ടാകും….”.