സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുളള കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. വീട്ടിലെ ആറ് അംഗങ്ങളുടെയും യൂട്യൂബ് ചാനലുകള്‍ക്കും പ്രത്യേകം ഫാന്‍ബേസ് തന്നെയുണ്ട്. ഒരേ വീടിന്റെ ഹോം ടൂര്‍ തന്നെയാണെങ്കിലും മൂന്നു പേരുടെയും അവതരണ രീതിയും കഥ പറച്ചിലും എഡിറ്റിങ്ങുമൊക്കെ വ്യത്യസ്തമായതു കൊണ്ട് അപ്‌ലോഡ് ചെയ്ത് നിമിഷങ്ങള്‍ക്കകം മൂന്നു പേരുടെയും ഹോം ടൂര്‍ വ്‌ളോഗും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
2004 ലാണ് ഈ വീട്ടിലേക്ക് മാറിയതെന്നും അതുവരെ വാടക വീട്ടിലാണ് താമസിച്ചിരുന്നതെന്നും അഹാനയും ഇഷാനിയും വീഡിയോയില്‍ പറയുന്നുണ്ട്. വീടിന് എന്തുകൊണ്ട് സ്ത്രീ എന്നു പേരിട്ടു എന്നതിനെക്കുറിച്ചും ഇവര്‍ വ്‌ളോഗില്‍ സംസാരിക്കുന്നുണ്ട്. അച്ഛന്‍ കൃഷ്ണകുമാറിന്റെ കരിയറില്‍ വഴിത്തിരിവായ ഒരു സീരിയലായിരുന്നു സ്ത്രീ എന്നാണ് അഹാന പറയുന്നത്. കൂടാതെ വീട്ടിലെ മറ്റ് അംഗങ്ങളെല്ലാം സ്ത്രീകള്‍ ആയതിനാലാണ് വീടിന് ആ പേരു നല്‍കിയത് എന്നാണ് ഇരുവരും പറയുന്നത്.
ഇളയ സഹോദരി ഹന്‍സിക മാത്രമാണ് ഈ വീട്ടില്‍ ജനിച്ചതെന്നും താനും ദിയയും അഹാനയും മുന്‍പ് താമസിച്ചിരുന്ന വാടകവീട്ടിലാണ് ജനിച്ചതെന്നും ഇഷാനി വീഡിയോയില്‍ പറയുന്നുണ്ട്. ഈ വീട് നിര്‍മിക്കാന്‍ അച്ഛനും അമ്മയും ഒരുപാട് ത്യാഗങ്ങള്‍ സഹിച്ചിട്ടുണ്ടെന്നും അതിന്റെയെല്ലാം ഫലമായാണ് ഇത്രയും വര്‍ഷം ഈ വീട്ടില്‍ ഒരുപാട് ഓര്‍മകള്‍ തങ്ങള്‍ക്കുണ്ടായതെന്നും അഹാന വ്‌ളോഗില്‍ പറഞ്ഞു. തന്റെ ബാല്യവും കൗമാരവും വളര്‍ച്ചയുമെല്ലാം കണ്ട വീടാണ് ഇതെന്നും താരം കൂട്ടിച്ചേര്‍ത്തു.