ജെഎസ്കെ സിനിമയെ ചുറ്റിപറ്റിയുള്ള വിവാദങ്ങൾ ഏകദംശം അവസാനിച്ച മട്ടാണ്. വിഷയത്തിൽ ഇപ്പോൾ പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് സംവിധായകൻ. സെൻസർ ബോർഡിന്റെ പ്രദർശന അനുമതി ലഭിച്ചത് സന്തോഷം ഉള്ള കാര്യമെന്നും പ്രതീക്ഷിക്കാത്ത കടമ്പയാണ് മറികടന്നതെന്നും സംവിധായകൻ പ്രവീൺ നാരായണൻ. ഓൺലൈന് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രവീണിന്റെ പ്രതികരണം.
പ്രവീണിന്റെ വാക്കുകൾ……….
ചില വിട്ടുവീഴ്ചകൾ വേണ്ടിവന്നു. മ്യൂട്ട് ചെയ്ത ഭാഗങ്ങൾ സിനിമയെ ബാധിക്കുമോ എന്ന് ഇനി കണ്ടു നോക്കിയാലേ പറയാനാവു. റിലീസിന് 17, 18, 25 എന്നീ ദിവസങ്ങൾ ആലോചനയിൽ ഉണ്ട്. ചിത്രത്തിന് സെൻസർ ബോർഡാണ് അനുമതി നൽകിയത്. ചിത്രം റീ എഡിറ്റ് ചെയ്ത് കഴിഞ്ഞ ദിവസം ബോർഡിന് സമർപ്പിച്ചിരുന്നു. ജെഎസ്കെ– ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ എന്നാകും ഇനി സിനിമയുടെ പേര്.
കോടതി രംഗങ്ങളിൽ ജാനകി എന്ന് പറയുന്ന ഭാഗം മ്യൂട്ട് ചെയ്യാം എന്നും കോടതിയിൽ അറിയിച്ചിരുന്നു. സിനിമ പുറത്തിറക്കുന്നതിനാണ് മുഖ്യ പരിഗണനയെന്നും നിരാശയൊന്നും ഇല്ലെന്നും റിലീസ് നീട്ടിക്കൊണ്ട് പോയാൽ വലിയ സാമ്പത്തിക നഷ്ടം ഉണ്ടാകും എന്നും അണിയറ പ്രവർത്തകർ പറഞ്ഞിരുന്നു. ജാനകി വി വേഴ്‌സസ്സ് സ്റ്റേറ്റ് ഓഫ് കേരള എന്നായിരിക്കും പുതിയ പേര്.
content highlight: JSK Movie