പറമ്പിലേക്ക് ഒന്ന് ഇറങ്ങിയാൽ കാണുന്ന പൂക്കളിൽ ഒന്നാണ് ചെമ്പരത്തി. ധാരാളം ആൻ്റിഓക്‌സിഡൻ്റുകളും, വിറ്റാമിനുകളും ആണ് ഇതിൽ അടങ്ങിയിരിക്കുന്നത്. ഇവ സൗന്ദര്യ സംരക്ഷണത്തിനും ഉപയോഗിക്കാം. ഫ്രീറാഡിക്കിളുകളിൽ നിന്നും ചർമ്മത്തെ സംരക്ഷിക്കാൻ അവ ഏറെ ഗുണപ്രദമാണ്. തലമുടിക്കും ചെമ്പരത്തിയുടെ ഇല മുതൽ പൂ വരെ ഉപയോഗിക്കാം.
അവശ്യ ചേരുവകൾ
ചെമ്പരത്തിപ്പൂവ്
വെളിച്ചെണ്ണ
കറ്റാർവാഴ
തയ്യാറാക്കുന്ന വിധം
ചെമ്പരത്തി ഇതളുകളിലേയ്ക്ക് കറ്റാർവാഴ ജെൽ ചേർക്കുക. ഇത് നന്നായി അരച്ചെടുക്കാം. അതിലേയ്ക്ക് കുറച്ച് വെളിച്ചെണ്ണ ചേർത്തിളക്കി യോജിപ്പിക്കാം. രാത്രി ഉറങ്ങാൻ കിടക്കുന്നതിനു മുമ്പായി ഇത് ചർമ്മത്തിൽ പുരട്ടാം. ഇനി രാവിലെ തണുത്ത വെള്ളത്തിൽ കഴുകി കളയാം. പാച്ച് ടെസ്റ്റ് ചെയ്തതിനു ശേഷ മാത്രം വേണം ഇത് ഉപയോഗിക്കാൻ.
content highlight: Hibiscus