നീണ്ട ഇടവേളയ്ക്ക് ശേഷം മോഹൻലാലും മമ്മൂട്ടിയും ഒന്നിക്കുന്ന മൾട്ടി സ്റ്റാർ ചിത്രം പേട്രിയറ്റിന്റെ പുത്തൻ അപ്ഡേറ്റ് പുറത്തുവിട്ട് അണിയറപ്രവർത്തകർ. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രം വമ്പൻ ബജറ്റിൽ ആക്ഷൻ മൂഡിലാണ് ഒരുങ്ങുന്നത്. ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രേവതി, ദർശന രാജേന്ദ്രൻ, സറിൻ ഷിഹാബ്, ഗ്രേസ് ആൻ്റണി എന്നിവരടങ്ങുന്ന ഒരു കൂട്ടം അഭിനേതാക്കളാണ് ചിത്രത്തിൽ വേഷമിടുന്നത്.
മോഹൻലാൽ ഉൾപ്പെട്ട ചിത്രത്തിന്റെ ഒരു ഷെഡ്യൂൾ പൂർത്തിയായെന്ന അപ്ഡേറ്റ് ആണ് പുറത്തു വരുന്നത്. എറണാകുളത്ത് ചിത്രീകരണം ആരംഭിച്ച ഈ ഷെഡ്യൂൾ പത്ത് ദിവസം കൊണ്ടാണ് പൂർത്തിയാക്കിയിരിക്കുന്നത്. മോഹൻലാലിന്റെ ഫൈറ്റ് സീക്വൻസുകളായിരുന്നു ഈ ഷെഡ്യൂളിൽ ചിത്രീകരിച്ചത്. ഇനി ചിത്രത്തിലെ മമ്മൂട്ടിയുടെ ഭാഗങ്ങളാണ് ചിത്രീകരിക്കാൻ ബാക്കിയുള്ളത്.
ആൻറോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആൻറോ ജോസഫ് ആണ് ചിത്രത്തിൻറെ നിർമ്മാണം. ചിത്രത്തിന്റെ രചനയും മഹേഷ് നാരായണൻ തന്നെയാണ്. ബോളിവുഡിലെ പ്രശസ്ത ഛായാഗ്രാഹകൻ മനുഷ് നന്ദൻ ആണ് ചിത്രത്തിൻറെ ഛായാഗ്രഹണം. താര രാജാക്കന്മാർ ഒന്നിക്കുന്ന ചിത്രമായതിനാൽ ചിത്രത്തിന്റെ ഓരോ അപ്ഡേറ്റിനായും കാത്തിരിക്കുകയാണ് ആരാധകർ.
STORY HIGHLIGHT: completes schedule patriot releases update