ജെയിംസ് ഗണ്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ഏറ്റവും പുതിയ ഹോളിവുഡ് ചിത്രമാണ് ‘സൂപ്പര്‍മാന്‍’. ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഇന്ത്യയിലെ പ്രേക്ഷകര്‍ക്ക് പക്ഷേ നിരാശയാണ് ലഭിച്ചത്. അതിനു കാരണം ചിത്രത്തിൽ നിന്ന് ചുംബന രംഗങ്ങൾ സെന്‍സര്‍ ബോര്‍ഡ് നീക്കം ചെയ്തതാണ്. പിന്നാലെ സോഷ്യൽ മീഡിയയിൽ പരാതികൾ നിറഞ്ഞു, നിരവധി സിനിമാ പ്രേമികൾ സെൻസർഷിപ്പിനെതിരെ ശബ്ദമുയർത്തി.
Indian censors are at it again, chopping off kiss scenes from #Superman like a monkey with a scissor. Kids can't watch adults kissing but they can clearly watch people getting their heads chopped off and item dances with cameras set at strategic position..
— Sathwik Sriram (@sksathwik) July 11, 2025
ചിത്രത്തിലെ ചുംബനരംഗങ്ങള്‍ക്കാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ (സിബിഎഫ്‌സി) കത്രിക വെച്ചത്. ഇതിനെതിരേ വലിയ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. തികച്ചും സാധാരണമായ പ്രണയരംഗങ്ങളും ചുംബനരംഗങ്ങളും എന്ത് യുക്തിയുടെ അടിസ്ഥാനത്തിലാണെന്ന് ചോദിച്ച് ഒട്ടേറെ പേരാണ് രംഗത്തെത്തിയത്. ആഗോള റിലീസായ സൂപ്പര്‍മാന്‍ പോലൊരു ചിത്രത്തിലെ ലളിതമായ ഒരു ചുംബനരംഗം പോലും സ്‌ക്രീനില്‍ അനുവദിക്കാത്ത സെന്‍സര്‍ ബോര്‍ഡിന്റെ പക്വതയില്ലായ്മയെ പലരും വിമര്‍ശിച്ചു.
The indian censor board for movie sucks ass
They REALLY EDITED OUT A KISSING FROM A SUPERMAN MOVIE????— maxina (@DevinaMaxina) July 11, 2025
ചിത്രത്തിലെ 33 സെക്കന്‍ഡ് നീളുന്ന രംഗങ്ങളാണ് സെന്‍സര്‍ ബോര്‍ഡ് വെട്ടിയത്. ലൈംഗികച്ചുവയുള്ള ദൃശ്യങ്ങള്‍ (Visually Sensual) എന്നുപറഞ്ഞാണ് ഈ രംഗങ്ങള്‍ നീക്കം ചെയ്യാന്‍ സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടതെന്ന് ബോളിവുഡ് ഹംഗാമ റിപ്പോര്‍ട്ട് ചെയ്തു. ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റ് ആവശ്യമായതിനാല്‍ നിര്‍മ്മാതാക്കള്‍ ഇത് അംഗീകരിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
Earlier they changed middle finger to a weird fist emoji in F1, now they chopped a kiss scene in Superman. Onnu mulusa cut pannu edhukku kothari vechu flow ah kedukkra
It's official. Indian censorship board hates movies, art, love, and everything nice about the human experience.
— Prashanth Vallavan (@Prashanthverse) July 11, 2025
സൂപ്പര്‍മാനും ലോയിസും ചുംബിച്ചുകൊണ്ട് വായുവില്‍ ഒഴുകിനടക്കുന്ന രംഗമാണ് ബോര്‍ഡ് വെട്ടിയത്. ട്രെയിലറില്‍ ഉള്‍പ്പെടെ കാണിച്ച ഈ ചുംബനരംഗം, പക്ഷേ, ഇന്ത്യന്‍ സ്‌ക്രീനുകളില്‍ നിന്ന് പൂര്‍ണമായി നീക്കിയിട്ടുണ്ട്. ഇതിന് പുറമെ സൂപ്പര്‍മാന്റെ ഇന്ത്യന്‍ പതിപ്പില്‍ ചില വാക്കുകള്‍ മ്യൂട്ട് ചെയ്തിട്ടുമുണ്ട്. നേരത്തേ ബ്രാഡ് പിറ്റിന്റെ എഫ് 1 എന്ന ചിത്രത്തിലെ നടുവിരല്‍ ഉയര്‍ത്തുന്ന ഇമോജി മുഷ്ടിചുരുട്ടിയ ഇമോജിയാക്കി സെന്‍സര്‍ബോര്‍ഡ് മാറ്റിയിരുന്നു. ഇതുവഴി ആ ഇമോജിയിലൂടെ ഉദ്ദേശിച്ച അര്‍ഥം തന്നെ മാറിപ്പോയെന്ന് അന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.