ദിസ്പുർ: വിവാഹ മോചനം പാലിൽ കുളിച്ച് ആഘോഷിച്ച് യുവാവ്. ലോവർ അസമിലെ നൽബാരി ജില്ലക്കാരനായ മാനിക് അലി എന്ന യുവാവ് ആണ് വ്യത്യസ്തമായി തന്റെ വിവാഹ മോചനം കൊണ്ടാടിയത്. 40 ലിറ്റർ പാലിൽ ആയിരുന്നു മാനിക് അലിയുടെ കുളി. വൈകാതെ സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിലെല്ലാം വൈറൽ ആയി.
The incident is of Baraliyapar village in Assam's Nalbari district. The man, identified as Manik Ali, performed the unusual act as a symbolic gesture of cleansing and emotional release after being granted divorce from his wife.
Manik said, "My wife eloped with her lover twice,… pic.twitter.com/9KFhG1kiLV
— ForMenIndia (@ForMenIndia_) July 13, 2025
ഇന്ന് മുതൽ ഞാൻ സ്വതന്ത്രനാണെന്ന് പറഞ്ഞുക്കൊണ്ടാണ് യുവാവ് പാലിൽ കുളിച്ചത്. അവൾ കാമുകനുമായി പലതവണ ഒളിച്ചോടിയിരുന്നു. കുടുംബ സമാധാനത്തിനുവേണ്ടി ഞാൻ മിണ്ടാതെയിരുന്നു. അഭിഭാഷകൻ വിവാഹമോചനം നിയമപരമായി പൂർത്തിയായതായി തന്നെ അറിയിച്ചു, അതിനാൽ സ്വാതന്ത്ര്യം ആഘോഷിക്കാൻ താൻ പാലിൽ കുളിക്കുന്നു. മാനിക് അലി വീഡിയോയിൽ പറയുന്നു.
നാലു ബക്കറ്റ് പാലാണ് ഇതിനായി മാനിക് അലി ഉപയോഗിച്ചത്. ദമ്പതികൾ പരസ്പരം സമ്മതത്തോടെ നിയമപരമായി വിവാഹം അവസാനിപ്പിക്കാൻ തീരുമാനിക്കുന്നതിന് മുമ്പ് യുവതി രണ്ട് തവണയെങ്കിലും ഒളിച്ചോടിയിരുന്നുവെന്ന് പ്രദേശവാസികളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു.