Celebrities

എത്ര സമ്പന്നനാണെങ്കിലും ചെയ്യുന്ന കാര്യത്തിൽ സത്യസന്ധത വേണം; ഇനിയാർക്കും ഇതുപോലൊരു വീട് ഉണ്ടാക്കി കൊടുത്ത് സഹായിക്കരുത്; വീട് നിർമ്മിച്ച് നൽകിയവർക്കെതിരെ രേണുവും പിതാവും | Renu Sudhy

ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് രേണുവിന്റെ അച്ഛൻ രം​ഗത്ത് എത്തിയത്

രേണു സുധിയ്ക്ക് സോഷ്യൽ മീഡിയ കൂട്ടായ്മ നിർമ്മിച്ചു നൽകിയ വീടിന്റെ ശോച്യാവസ്ഥയാണ് ഇപ്പോൾ ചർച്ച. കെഎച്ച്ഡിഇസി പണിത് നൽകിയ വീട് ചോരുന്നെന്നും ഭിത്തിയെല്ലാം പൊട്ടിപൊളിഞ്ഞെന്നുമായിരുന്നു രേണുവിന്റെ പ്രതികരണം. ഇതിനിടെ വീട് സൗജന്യമായി പണിതു നൽകിയ ആളുകളും രേണു പറയുന്നത് കള്ളമാണെന്നാരോപിച്ച് രം​ഗത്ത് എത്തിയിരുന്നു. ഇപ്പോഴി കുടുംബമായി വിഷയത്തിൽ രം​ഗത്ത് എത്തിയിരിക്കുകയാണ് രേണു. ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് രേണുവിന്റെ അച്ഛൻ രം​ഗത്ത് എത്തിയത്.

ഇവർ പറയുന്നത്………….

ആറ് മാസം മുമ്പ് പണിത വീടിന്റെ തേപ്പ് മുഴുവൻ പൊളിഞ്ഞ് ഇളകി. ഇനിയാർക്കും ഇതുപോലൊരു വീട് ഉണ്ടാക്കി കൊടുത്ത് സഹായിക്കരുത്. ചാറ്റൽ അടിച്ച് ഹാളിൽ വെള്ളം വീഴുന്നുണ്ടായിരുന്നു. ഫിറോസിനെ വിളിച്ചു ഫോൺ എടുത്തില്ല.

എഞ്ചിനീയറെ വിളിച്ചു. താമസം തുടങ്ങിയ അടുത്ത ആഴ്ച നടന്ന സംഭവമാണിത്. എഞ്ചിനീയറും മറ്റ് പ്രധാന പണിക്കാരും വന്നപ്പോൾ വീടിന്റെ പല കാര്യങ്ങളും ഞാൻ കാണിച്ച് കൊടുത്തു. മഴ പെയ്ത് തേപ്പ് വിട്ട് പോകാൻ തുടങ്ങിയിരുന്നു. അതൊക്കെ ഞാൻ പറഞ്ഞു. ലൈറ്റും കത്തുന്നില്ലായിരുന്നു. സിമന്റും മണലും ഇല്ലാതെയാണ് ഈ വീട് തേച്ചിരിക്കുന്നത്. കുമ്മായം പോലിരിക്കുന്ന എന്തോ വസ്തുകൊണ്ടുവന്നാണ് വീട് തേച്ചത്. ഇത് നീണ്ടുനിൽക്കുമോയെന്ന് ചോദിച്ചപ്പോൾ ഒരു കുഴപ്പവുമില്ല. പുതിയ മോഡലാണെന്നാണ് പറഞ്ഞത്. ഞാനും തർക്കിച്ചില്ല. കുമ്മായം കൊണ്ടാണ് തേച്ചത് എന്നതുകൊണ്ട് പൊളിഞ്ഞ് ഇളകി തുടങ്ങി.

അകത്തുള്ള തേപ്പ് നശിക്കാത്തത് നനയാത്തുകൊണ്ടാണ്. പക്ഷെ നനയുന്ന ഭാ​ഗങ്ങളിലെ തേപ്പ് പൊളിഞ്ഞ് തുടങ്ങി. വാഷിങ് ബെയ്സണും ഒന്നര ഇഞ്ച് മാത്രം നീളമുള്ള ആണിയിലാണ് ഫിറ്റ് ചെയ്തിരുന്നത്. അതും അടർന്ന് വീണു. തലയിൽ ഫാൻ വീണിരുന്നുവെങ്കിൽ മരിച്ചുപോയേനെ. കള്ളം പറഞ്ഞ് എനിക്കൊന്നും നേടാനില്ല.

എത്ര സമ്പന്നനാണെങ്കിലും ചെയ്യുന്ന കാര്യത്തിൽ സത്യസന്ധത വേണം. ഇനിയാർക്കും ഇതുപോലൊരു വീട് ഉണ്ടാക്കി കൊടുത്ത് സഹായിക്കരുതെന്ന് അപേക്ഷയുണ്ട്. ഈ ഒരു സഹായം കിട്ടിയതുകൊണ്ട് ഞങ്ങൾക്ക് ഒരുപാട് മനപ്രയാസമുണ്ടായി.

content highlight: Renu sudhy