Kerala

അഖിലേന്ത്യ പണിമുടക്കിൽ കെഎസ്ആർടിസിക്ക് 4.70 കോടി രൂപ നഷ്ടം

ഇക്കഴിഞ്ഞ അഖിലേന്ത്യ പണിമുടക്കിൽ കെഎസ്ആർടിസിക്ക് നഷ്ടം 4.70 കോടി രൂപ. ടിക്കറ്റ്, ടിക്കറ്റേതര വരുമാനമുൾപ്പെടെ ആകെ ലഭിച്ച വരുമാനം 1.83 കോടി രൂപ മാത്രമാണ്.

ശമ്പളവും ഡീസലും വായ്പാ തിരിച്ചടവും പെൻഷൻ ആനുകൂല്യങ്ങളും ഉൾപ്പെടെയുള്ള ചെലവ് 6.46 കോടി രൂപയാണ്. നഷ്ടം 4.70 കോടി രൂപ. ആറു മാസത്തെ ശമ്പളവിതരണത്തെ ഈ നഷ്ടം ബാധിക്കുമെന്നാണ് വിലയിരുത്തുന്നത്.

വിവിധ ആവശ്യങ്ങളുന്നയിച്ച് ജൂലൈ ഒൻപതി ട്രേഡ് യൂണിയനുകൾ നടത്തിയ അഖിലേന്ത്യ പണിമുടക്കിൽ കെഎസ്ആർടിസിയിലെ ഭൂരിഭാഗം തൊഴിലാളികളും പങ്കാളികളായിരുന്നു.

പല ഡിപ്പോകളിലും സർവീസിനിറങ്ങിയ ബസുകൾ തടഞ്ഞു. കെഎസ്ആർടിസി സർവീസ് നടത്തുമെന്ന ഗതാഗത മന്ത്രി കെ.ബി ഗണേഷ്‌കുമാറിന്റെ വാക്കുകൾ തൊഴിലാളികൾ തള്ളി.

പണിമുടക്കിന്റെ ഭാഗമായതോടെ കെഎസ്ആർടിസുടെ ദിവസവരുമാനത്തിൽ ഇടിവ് സംഭവിച്ചു. ജൂൺ ഒൻപതിന് ആകെ ലഭിച്ച വരുമാനം 1.83 കോടി.

Latest News