Celebrities

ഇവന്‍ അന്ന് അവിടെ അര്‍മാദിച്ചത് പോലെ ആരും അര്‍മാദിച്ചു കാണില്ല! ധ്യാനിനെകുറിച്ച് നടൻ അനൂപ് മേനോൻ | Anoop Menon

ധ്യാന്‍ ആദ്യമായി അസിസ്റ്റന്റ് ഡയറക്ടറായി ജോലി ചെയ്ത 916ലെ രീതികളെക്കുറിച്ചാണ് അനൂപ് മേനോന്‍ സംസാരിക്കുന്നത്

സിനിമാ സ്റ്റാറെന്ന പോലെ ഇന്റർവ്യു സ്റ്റാറുമാണ് ധ്യാൻ ശ്രീനിവാസൻ. പറയുന്ന ഓരോ വാക്കിലും എന്തെങ്കിലും സ്പെഷ്യൽ ഉണ്ടാകുമെന്നതാണ് പ്രത്യേകത. അതുകൊണ്ട് തന്നെ എത്ര വലിയ താരമായാലും ധ്യാനിനോട് പിടിച്ചു നിൽക്കണമെങ്കിൽ അൽപ്പം പ്രയാസമാണ്. എന്നാൽ എല്ലാരെയും ട്രോളുന്ന ധ്യാനിനെ ട്രോളി രം​ഗത്ത് എത്തിയിരിക്കുകയാണ് നടൻ അനൂപ് മേനോൻ. പുതിയ ചിത്രമായ രവീന്ദ്രാ നീ എവിടെയുടെ പ്രൊമോഷന്‍ പരിപാടിയില്‍ നിന്നുള്ള അനൂപ് മേനോന്റെ പ്രസംഗത്തിന്റെ ഭാഗമാണ് ഇപ്പോൾ ചർച്ചയാകുന്നത്. ധ്യാന്‍ ആദ്യമായി അസിസ്റ്റന്റ് ഡയറക്ടറായി ജോലി ചെയ്ത 916ലെ രീതികളെക്കുറിച്ചാണ് അനൂപ് മേനോന്‍ സംസാരിക്കുന്നത്.

അനൂപ് മേനോൻ പറയുന്നു…….

സിനിമയില്‍ ഏറ്റവും കൂടുതല്‍ കഷ്ടപ്പാട് അനുഭവിക്കുന്ന വിഭാഗമാണ് അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍. എല്ലാവരും എടുത്തിട്ട് ഉടുക്കും. എന്നാല്‍ ഇക്കാര്യത്തില്‍ വേറിട്ടു നില്‍ക്കുന്ന ഒരാളാണ് ഇവന്‍. ധ്യാന്‍ അസിസ്റ്റന്റ് ഡയറക്ടറായിരിക്കുന്ന സെറ്റില്‍ ഒരാള്‍ വന്നാല്‍ അയാള്‍ ആഗ്രഹിക്കുക നടനാകണം എന്നല്ല അസിസ്റ്റന്റ് ഡയറക്ടര്‍ ആകണം എന്നാകും. ഇവന്‍ അന്ന് അവിടെ അര്‍മാദിച്ചത് പോലെ ആരും അര്‍മാദിച്ചു കാണില്ല. ഞാന്‍ വന്നു കഴിഞ്ഞേ ഇവന്‍ വരൂ.

വേങ്ങേരിയോ മറ്റോ ആണ് ഷൂട്ട്. ഇവന്‍ തൊണ്ടയാട് ബൈപ്പാസില്‍ കാര്‍ ഇടും. എന്നിട്ട് വിളിച്ച് ചോദിക്കും, മറ്റവന്‍ വന്നോ? ഏത്? ആ അനൂപ് മേനോന്‍. അവന്‍ വന്നെന്നു പറഞ്ഞാല്‍ ഓടി വരും. സെറ്റില്‍ വന്നാല്‍ ചേട്ടാ എന്നൊക്കെ പറഞ്ഞ് ഓടി വരും. നമുക്കറിയാം കാര്യം. ഇവന്റെ വിളിയൊക്കെ നമ്മളും കേള്‍ക്കുന്നുണ്ട്. ഉച്ചവരെ പണിയെടുത്തു എന്ന് വരുത്താന്‍ കാണിക്കുന്ന ചില വേലത്തരമുണ്ട്. അന്നേ നമുക്ക് മനസിലായി ഇത് ഇവിടെയൊന്നും നില്‍ക്കുന്ന സാധനമല്ലെന്ന്. ഇവന്‍ വളര്‍ന്നു പന്തലിച്ച് ഹോട്ട് കേക്ക് എന്ന അവസ്ഥയിലേക്ക് എത്തുമെന്ന് നമുക്ക് അന്നേ അറിയാം. കാരണം ഇവന് ഇതല്ലാതെ വേറെ ഒന്നും ആകാന്‍ കഴിയില്ല. അടുത്തതായി എനിക്ക് പണി തരുമെന്ന് ഉറപ്പാണ്.

എനിക്ക് ഏറെ ഇഷ്ടമുള്ള ആക്ടര്‍ ആണ് ധ്യാന്‍. നടന്‍ എന്നതിലുപരിയായി ഒരിടത്തേക്ക് വരുമ്പോള്‍ അവിടെയുണ്ടാക്കുന്നൊരു എനര്‍ജിയുണ്ട്. അതുണ്ടാക്കുക എളുപ്പമല്ല. അതാണ് സ്റ്റാര്‍ഡം. ധ്യാനിന്റെ സ്റ്റാര്‍ഡം ഓഫ് സ്‌ക്രീനിലാണ് നമ്മള്‍ കൂടുതലും കണ്ടിട്ടുള്ളത്. അത് ഓണ്‍ സ്‌ക്രീനിലും എത്തിക്കുമെന്നുറപ്പാണ്.

content highlight: Anoop Menon