ഗാങ്സ് ഓഫ് വസേപൂര്‍, ഗുലാല്‍, മന്‍മര്‍സിയാന്‍ എന്നീ സിനിമകളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ സംവിധായകനാണ് അനുരാഗ് കശ്യപ്. പലപ്പോഴും അനുരാഗ് കശ്യപിന്റെ വാക്കുകളും ചര്‍ച്ചയാകാറുണ്ട്. ഇപ്പോഴിതാ ബോളിവുഡിലെ പ്രശസ്ത മ്യൂസിക് ലേബല്‍ ആയ ടി സീരിസിനെക്കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുകയാണ്.
അനുരാഗ് കശ്യപിന്റെ വാക്കുകള്‍…..
‘ഒരു സിനിമയിലെ മ്യൂസിക്കിനല്ല അതിലെ താരത്തിനെ അടിസ്ഥാനമാക്കിയാണ് പലപ്പോഴും പൈസ ലഭിക്കുന്നത്. സംഗീതത്തിന്റെ ഗുണനിലവാരത്തിന് അവര്‍ പണം നല്‍കുന്നില്ല. ദേവ് ഡിയുടെ പാട്ടുകള്‍ വലിയ ഹിറ്റുകള്‍ ആയിരുന്നെങ്കിലും അവര്‍ എനിക്ക് അര്‍ഹിക്കുന്ന പൈസ നല്‍കിയിരുന്നില്ല. മ്യൂസിക് ലേബലുകള്‍ക്ക് നല്ല സംഗീതം ഒരിക്കലും മനസിലാകില്ല. അവര്‍ താരങ്ങള്‍ക്ക് മാത്രമേ പണം നല്‍കുന്നുള്ളൂ. അവര്‍ എനിക്ക് ഏറ്റവും കൂടുതല്‍ പണം നല്‍കിയത് ബോംബെ വെല്‍വെറ്റിന് വേണ്ടിയായിരുന്നു. ആ സിനിമയുടെ മ്യൂസിക് അവര്‍ക്ക് ഇഷ്ടമായില്ലെങ്കിലും അവര്‍ എനിക്ക് കൃത്യമായ പൈസ നല്‍കി കാരണം ആ സിനിമയില്‍ രണ്‍ബീര്‍ കപൂര്‍, അനുഷ്‌ക ശര്‍മ്മ അടക്കമുള്ള കാസ്റ്റുണ്ടായിരുന്നു’.
അനുരാഗ് കശ്യപിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ബോംബെ വെല്‍വെറ്റ് വലിയ പരാജയമായിരുന്നു. 120 കോടി ബജറ്റില്‍ ഒരുങ്ങിയ സിനിമ ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത് 23 കോടി മാത്രമാണ്. കരണ്‍ ജോഹര്‍, വിക്കി കൗശല്‍, മനീഷ് ചൗധരി തുടങ്ങിയവരും സിനിമയിലെ പ്രധാന അഭിനേതാക്കളായിരുന്നു.