Entertainment

എം.മോഹനന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ചോറ്റാനിക്കര ലഷ്മിക്കുട്ടി’

ഒരു പിടി മികച്ച ചിത്രങ്ങള്‍ മലയാള സിനിമക്കു സമ്മാനിച്ച എം.മോഹനന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ചോറ്റാനിക്കര ലഷ്മിക്കുട്ടി. മാതാവിനേയും ഒരു ആനയേയും കേന്ദ്ര കഥാപാത്രങ്ങളാക്കി അഭിലാഷ് പിള്ളയുടെ തിരക്കഥയില്‍ ഒരുക്കുന്ന ഈ ചിത്രം ശ്രീഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് നിര്‍മ്മിക്കുന്നത്.

ചിത്രത്തിന്റെ മറ്റു വിശദാംശങ്ങള്‍ ഉടന്‍ തന്നെ പുറത്തുവിടുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.കോ – പ്രൊഡ്യൂസേര്‍സ് – ബൈജു ഗോപാലന്‍ – വി.സി. പ്രവീണ്‍. എക്‌സികുട്ടീവ് പ്രൊഡ്യൂസര്‍- കൃഷ്ണമൂര്‍ത്തി.