Entertainment

സ്റ്റണ്ട് ആര്‍ട്ടിസ്റ്റ് രാജുവിന്റെ വിയോഗത്തില്‍ അനുശോചിച്ച് നടന്‍ പൃഥ്വിരാജ് സുകുമാരന്‍

പാ രഞ്ജിത്ത് സിനിമയുടെ സെറ്റില്‍ കാര്‍ അപകടത്തില്‍പ്പെട്ട് മരിച്ച സ്റ്റണ്ട് ആര്‍ട്ടിസ്റ്റ് രാജുവിന്റെ വിയോഗത്തില്‍ അനുശോചിച്ച് നടന്‍ പൃഥ്വിരാജ് സുകുമാരന്‍.

പൃഥിരാജിന്റെ കുറിപ്പ് ഇങ്ങനെ……

‘നിങ്ങളുടെ കഴിവും ധൈര്യവും ഇല്ലായിരുന്നെങ്കില്‍ പല സിനിമകളിലെയും മികച്ച രംഗങ്ങള്‍ ചിത്രീകരിക്കാന്‍ പോലും സാധിക്കില്ലായിരുന്നു’.

പാ രഞ്ജിത്ത്-ആര്യ ചിത്രമായ വേട്ടുവത്തിന്റെ ചിത്രീകരണത്തിനിടെയാണ് അപകടമുണ്ടായത്. സാഹസികമായ കാര്‍ സ്റ്റണ്ട് ചിത്രീകരണമാണ് അപകടത്തില്‍ കലാശിച്ചത്. എസ്യുവി അതിവേഗത്തില്‍ ഓടിച്ചുവന്ന് റാമ്പില്‍ കയറ്റി പറപ്പിക്കുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് വാഹനം അപകടത്തില്‍ പെടുകയായിരുന്നു. അപകടത്തിന് പിന്നാലെ ക്രൂ അംഗങ്ങള്‍ ഓടിയെത്തി കാറില്‍ നിന്ന് രാജുവിനെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അതെസമയം അപകടത്തിന്റെ നടുക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.