നസ്‌ലെനെ നായകനാക്കി അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന ചിത്രം മോളിവുഡ് ടൈംസിന്റെ പൂജ ചടങ്ങുകൾ പൂർത്തിയായി. നടൻ ഫഹദ് ഫാസിൽ ആണ് സിനിമയ്ക്കായി ഫസ്റ്റ് ക്ലാപ്പ് അടിച്ചത്. ആഗസ്റ്റ് ഒന്ന് മുതലാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നത്. നടൻ നസ്‌ലെൻ, സംവിധായകൻ അഭിനവ് സുന്ദർ നായക്, നിർമാതാവ് ആഷിഖ് ഉസ്മാൻ, തരുൺ മൂർത്തി, ഫഹദ് ഫാസിൽ എന്നിവർ പൂജ ചടങ്ങിൽ പങ്കെടുത്തു.
സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന ചിത്രമായാണ് ചിത്രം ഒരുങ്ങുന്നത്. ‘എ ഹേറ്റ് ലെറ്റർ ടു സിനിമ’ എന്ന ടാഗ് ലൈനോട് കൂടിയാണ് ചിത്രം എത്തുന്നത്. അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത് രാമു സുനിൽ, വിശ്വജിത്ത് ആണ്. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്‍മാൻ ആണ് ചിത്രം നിർമ്മിക്കുന്നത്.
എറണാകുളം അഞ്ചുമന ക്ഷേത്രത്തിൽ വച്ചായിരുന്നു പൂജ നടന്നത്. നിരവധി മലയാള സിനിമകൾക്ക് സംഗീതമൊരുക്കിയ ജേക്സ് ബിജോയ് ആണ് ചിത്രത്തിനായും സംഗീതം ഒരുക്കുന്നത്.
STORY HIGHLIGHT: mollywood times film update