അന്തരിച്ച കലാകാരന്‍ കൊല്ലം സുധിയുടെ ഭാര്യയാണ് രേണു സുധി. അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ഏറ്റവും അധികം വിമര്‍ശനങ്ങള്‍ നേരിട്ട വ്യക്തി കൂടിയാണ് രേണു. രേണു ചെയ്യുന്ന റീലുകള്‍ക്കും പോസ്റ്റുകള്‍ക്കുമാണ് വിമര്‍ശനം ഉയരുന്നത്. കഴിഞ്ഞ ദിവസം കൊല്ലം സുധിയുടെ കുടുംബത്തിനായി കെച്ച്ഇഡിസി എന്ന കൂട്ടായ്മ നിര്‍മിച്ചുകൊടുത്ത വീട് ചോരുന്നുവെന്ന രേണു സുധിയുടെ ആരോപണത്തിനു മറുപടിയുമായി കേരള ഹോം ഡിസൈന്‍ ഗ്രൂപ്പ് സ്ഥാപകനും വീട് വച്ചുനല്‍കാന്‍ നേതൃത്വം വഹിച്ചയാളുമായ ഫിറോസ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ഫിറോസിന് മറുപടിയുമായി രേണുവും കുടുംബവും രംഗത്തെത്തിയിരിക്കുകയാണ്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു രേണുവിന്റെ പിതാവിന്റെ പ്രതികരണം.
രേണുവിന്റെ പിതാവിന്റെ വാക്കുകള്‍….
”ബുള്‍ഡോസര്‍ കൊണ്ടുവന്ന് ഈ വീട് ഇടിച്ച് നിരത്തുമെന്നു വരെ ഫിറോസ് പറഞ്ഞു. കൊല്ലംകാരെ (സുധിയുടെ വീട്ടുകാര്‍) താമസിപ്പിക്കാനാണത്രേ ഈ വീടുണ്ടാക്കിയത്. അങ്ങനെ ഓര്‍ത്താണോ ഈ പിള്ളേര്‍ക്ക് നാട്ടുകാര്‍ പൈസ കൊടുത്തത്. എല്ലാ ലോകരും ഈ ഫിറോസും മറന്നു പോകുന്ന ഒരു കാര്യമുണ്ട്, അഞ്ച് വയസ് കഴിഞ്ഞ ഒരു കുഞ്ഞിന്റെ കാര്യം ഇവരാരെങ്കിലും സംസാരിക്കുന്നുണ്ടോ ? ആരവനെ സംരക്ഷിക്കും. ഞങ്ങള് വേണമെങ്കില്‍ നാളെ പോകാം, ഈ കുഞ്ഞിനെ എവിടെ ഇട്ടിട്ട് പോകണോ? അവര്‍ക്ക് ഇഷ്ടപ്പെട്ടവരെ ഇവിടെ താമസിപ്പിക്കാം. പക്ഷേ, രേണു ജോലിക്ക് പോകുമ്പോള്‍ ഈ അഞ്ചര വയസുള്ള കുട്ടിയെ ആരു നോക്കും ?”
വീടിന്റെ തറകെട്ട്, ഭിത്തികെട്ട്, കോണ്‍ക്രീറ്റ് എന്നിവയെല്ലാം നല്ല മാന്യമായിട്ടാണ് ചെയ്തതെന്നും എന്നാല്‍ വീട് തേച്ചത് ശരിയല്ലാത്തിനാല്‍ പല സ്ഥലത്തും ഇളകിപ്പോകുന്നുണ്ടെന്നും തങ്കച്ചന്‍ പറയുന്നു.