Entertainment

സെൽഫി എടുക്കാൻ ശ്രമിച്ച ആരാധകനെ തള്ളിമാറ്റി രാജമൗലി; സംഭവം താരം അനുശോചനമർപ്പിക്കാൻ എത്തിയപ്പോൾ

തെലുങ്ക് സിനിമാലോകത്തെ ഞെട്ടിച്ച വാർത്തയായിരുന്നു ചലച്ചിത്ര നടനും ബിജെപി മുൻഎംഎൽഎയുമായ കോട്ട ശ്രീനിവാസ റാവുവിന്‍റെ മരണം. നിരവധി സെലിബ്രിറ്റികളും രാഷ്ട്രീയക്കാരും ആരാധകരും അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു. അനുശോചനമർപ്പിക്കാനെത്തിയ സംവിധായകൻ രാജമൗലിയെ കണ്ട് ആരാധകർ സെൽഫി എടുക്കാൻ ശ്രമിക്കുകയും അദ്ദേഹം ആരാധകനോട് ക്ഷുഭിതനാവുകയും ചെയ്തു.

 

താരങ്ങളും രാഷ്ട്രീയ പ്രവർത്തകരുമടക്കം നിരവധിപ്പേരാണ് അനുശോചനങ്ങളുമായി ശ്രീനിവാസ റാവുവിന്‍റെ വീട്ടിലേക്ക് ഒഴുകിയത്. ഇതിനിടെ വരുന്ന താരങ്ങളുടെ വിഡിയോ എടുക്കുവാനും അവർക്കൊപ്പം സെൽഫി എടുക്കാനും നടക്കുന്ന നിരവധിപ്പേരെയും കാണാനിടയായി.


ഇതിലൊരു വ്യക്തിയാണ് സംവിധായകന്‍ രാജമൗലിയുടെ ചിത്രമെടുക്കാൻ ശ്രമിച്ചത്. ഒഴിഞ്ഞുമാറി പോവാന്‍ ശ്രമിച്ച രാജമൗലിയെ ഇയാള്‍ വീണ്ടും പിന്തുടര്‍ന്നു. പിന്നേയും സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചപ്പോള്‍ രാജമൗലി ആരാധകനോട് ദേഷ്യപ്പെടുകയായിരുന്നു…
ആരാധകനെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. മരണവീടാണെന്ന് ഓര്‍ക്കണമെന്നും കുറച്ച് ഒൗചിത്യബോധം കാണിക്കണമെന്നും ആളുകള്‍ കമന്റ് ചെയ്തു.