Celebrities

മകൻ റിതുവിനെ പൊള്ളിച്ചോ? മകന്റെ കഴുത്തിലെ പാടുകൾ എങ്ങനെ സംഭവിച്ചു? രേണു സുധിക്കെതിരെ ചൈല്‍ഡ് വെല്‍ഫെയറില്‍ പരാതി ചെന്നതിന് പിന്നിലെന്ത്? Renu Sudhy

ഓൺലൈൻ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് രേണുവിന്റെ പ്രതികരണം

രേണു സുധിയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ചർച്ചാവിഷയം. ഇപ്പോഴിതാ രേണുവിനെതിരെ പുതിയൊരു ആരോപണം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. മകന്‍ റിതുവിനെ ഉപദ്രവിച്ചുവെന്നാണ് ഈ ആരോപണം. റിതുവിനെ രേണു പൊള്ളിച്ചുവെന്നും തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ വിഭാഗം കേസെടുത്തുവെന്നും വാർത്തകൾ പ്രചരിച്ചു. എന്നാല്‍ ആരോപണം നിഷേധിച്ചു കൊണ്ട് സത്യം വെളിപ്പെടുത്തുകയാണ് രേണു സുധി. ഓൺലൈൻ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് രേണുവിന്റെ പ്രതികരണം.

രേണുവിന്റെ വാക്കുകൾ……….

എന്റെ കുഞ്ഞുങ്ങളാണ് കിച്ചുവും റിതുവും. റിതു ഉണ്ടാകുന്നതിനും മുമ്പേ, 13 വയസ് മുതല്‍ കിച്ചു എന്റെ കൂടെയുണ്ട്. ഈ നിമിഷം വരെ ഒരു കമ്പു കൊണ്ട് പോലും ഞാന്‍ അവനെ വേദനിപ്പിച്ചിട്ടില്ല. പിന്നെ റിതുവിനെ ഞാന്‍ വേദനിപ്പിക്കുമോ? എന്തൊക്കെയാണ് പറയുന്നത്? ജൂണ്‍ അഞ്ചാം തിയ്യതി സുധി ചേട്ടന്റെ ചരമവാര്‍ഷികമാണ്. തലേന്നത്തെ ഷൂട്ട് കഴിഞ്ഞ് ഞാന്‍ ഓടി വരികയാണ്. അപ്പോഴാണ് കുഞ്ഞിന്റെ തലയുടെ പുറകില്‍ എന്തോ പാടുള്ളത് കാണുന്നത്. കണ്ടപ്പോള്‍ ഞാന്‍ കരഞ്ഞു പോയി.

പപ്പയോടും അമ്മയോടും ചോദിച്ചു. ചെള്ളിന്റെയോ മറ്റോ ആകുമെന്നാണ് അവര്‍ പറഞ്ഞത്. കടിച്ചപ്പോള്‍ ചൊറിഞ്ഞിട്ടുണ്ടാകും. അതിന്റെ കറയായതാകും. എന്താണ് കടിച്ചതെന്ന് കുഞ്ഞിന് അറിയില്ല. ഇതാണ് സംഭവം. ഞാന്‍ ഇവിടെ ഉണ്ടായിരുന്നില്ല ഷൂട്ടിലായിരുന്നു. അടുത്തുള്ള തിരുമേനിയെ കാണിച്ചപ്പോള്‍ ചെള്ളാണെന്നാണ് പറഞ്ഞത്.

ഈ കമന്റുകളൊക്കെ ഇടുന്നവര്‍ അവരുടെ കാര്യങ്ങള്‍ ആരെയൊക്കെയാണ് ബോധ്യപ്പെടുത്താറുള്ളത്? അവരുടെ അച്ഛന്‍, അമ്മ, അല്ലെങ്കില്‍ പങ്കാളി. രേണു സുധിക്ക് മാത്രം ആരെയൊക്കെ ബോധിപ്പിക്കണം. എല്ലാവര്‍ക്കും വ്യക്തി ജീവിതവും സ്വകാര്യതയുമുണ്ട്. കമന്റിടുന്നവര്‍ അവരുടെ ജീവിതം നാട്ടുകാരെ മുഴുവന്‍ ബോധിപ്പിക്കാറുണ്ടോ? ഇത് രേണു സുധിയ്ക്ക് മാത്രമുള്ളൊരു സംവിധാനമാണ്. എന്ത് ചെയ്താലും അത് നാട്ടുകാരോട് വിശദീകരിക്കണം.

content highlight: Renu Sudhy