വമ്പന്‍ താരനിരയും ബഡ്ജറ്റുമായി ഇന്ത്യയിലെ ഏറ്റവും വലിയ സിനിമയായിട്ടാണ് ‘രാമായണ’ ഒരുങ്ങുന്നത്. രണ്‍ബീര്‍ കപൂര്‍, സായ് പല്ലവി, യഷ് എന്നിവരാണ് സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. രണ്ട് ഭാഗങ്ങളായി ആണ് നിതീഷ് തിവാരി സിനിമ ഒരുക്കുന്നത്. ചിത്രത്തിന്റെ ബജറ്റിനെ സംബന്ധിച്ച പല റിപ്പോര്‍ട്ടുകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇപ്പോഴിതാ സിനിമയുടെ ബജറ്റിനെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് നിര്‍മാതാവായ നമിത് മല്‍ഹോത്ര. അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തിലായിരുന്നു നിര്‍മ്മാതാവിന്റെ വെളിപ്പെടുത്തല്‍.
‘ലോകത്തിലെ ഏറ്റവും വലിയ സിനിമ, ഏറ്റവും വലിയ കഥ, ലോകം കാണേണ്ട ഏറ്റവും വലിയ ഇതിഹാസം നിര്‍മിക്കാനാണ് എന്റെ ശ്രമം. ചിത്രത്തിന്റെ രണ്ട് ഭാഗങ്ങളും ചേര്‍ന്നുള്ള ബജറ്റ് 4000 കോടിയാണ്’. – നമിത് മല്‍ഹോത്ര പറഞ്ഞു.
നേരത്തെ ചിത്രത്തിന്റെ ബജറ്റ് 800 കോടിയെന്നും 1600 കോടിയാണെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന സിനിമയുടെ ആദ്യ ഭാഗത്തിന്റെ ടൈറ്റില്‍ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. രാമ രാവണയുദ്ധം തന്നെയാണ് സിനിമയുടെ പ്രമേയം.
അതേസമയം, രണ്ടു ഭാഗങ്ങളില്‍ ഒരുങ്ങുന്ന രാമായണയുടെ ആദ്യഭാഗം 2026 ദീപാവലി റിലീസായും രണ്ടാം ഭാഗം 2027 ദീപാവലിക്കുമാണ് റിലീസ് ചെയ്യുന്നത്. ഇവര്‍ക്ക് പുറമെ സണ്ണി ഡിയോള്‍ ഹനുമാനായും, ലാറ ദത്തയും രാകുല്‍ പ്രീത് സിങ്ങും യഥാക്രമം കൈകേയിയും ശൂര്‍പണഖയുമായി അഭിനയിക്കും.