മലയാളത്തിന്റെ പ്രിയ താരങ്ങളായ ഉര്‍വശിയും ജോജു ജോര്‍ജും ആദ്യമായി ഒന്നിക്കുന്ന ചിത്രം ‘ആശ’യ്ക്ക് തുടക്കം. തൃക്കാക്കര വാമന മൂർത്തി ക്ഷേത്രത്തിൽ വെച്ച് ചിത്രത്തിന്റെ പൂജ നടന്നു. ജോജു ജോര്‍ജ് ഫസ്റ്റ് ക്ലാപ്പടിച്ചു. മധു നീലകണ്ഠൻ സ്വിച്ച് ഓൺ നിർവ്വഹിച്ചു. ജോജു ജോര്‍ജ്ജും മധു നീലകണ്ഠനും സംവിധായകൻ സഫർ സനലും ചേർന്ന് ഭദ്രദീപം കൊളുത്തി. അഞ്ച് ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങുക.
സിനിമയുടെ ടൈറ്റിൽ ലുക്ക് പോസ്റ്ററും പൂജ ചടങ്ങിനിടെ അണിയറപ്രവർത്തകർ പുറത്തിറക്കി. നവാഗതനായ സഫർ സനൽ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ അജിത് വിനായക ഫിലിംസ് അവതരിപ്പിക്കുന്ന ചിത്രം വിനായക അജിത് ആണ് നിർമ്മിക്കുന്നത്. ജോജു ജോർജ്ജും രമേഷ് ഗിരിജയും സഫർ സനലും ചേർന്നാണ് തിരക്കഥ, സംഭാഷണം ഒരുക്കുന്നത്.
View this post on Instagram
ഉർവശിയേയും ജോജുവിനേയും കൂടാതെ വിജയരാഘവൻ, ഐശ്വര്യ ലക്ഷ്‍മി, പണി ഫെയിം രമേഷ് ഗിരിജ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഛായാഗ്രഹണം: മധു നീലകണ്ഠൻ, എഡിറ്റർ: ഷാൻ മുഹമ്മദ്, സംഗീതം: മിഥുൻ മുകുന്ദൻ.
STORY HIGHLIGHT: joju george urvashi movie aasha begins