മനോഹരമായ ഗാനങ്ങളിലൂടെ മലയാളി മനസ്സിലിടം നേടിയ വിധു പ്രതാപും നൃത്തത്തിലൂടെ ആസ്വാദകരുടെ ഹൃദയം കീഴടക്കിയ ദീപ്തിയും സോഷ്യൽ മീഡിയുടെ പ്രിയപ്പെട്ട താരദമ്പതികളാണ്. രസകരമായ ഇവരുടെ യൂട്യൂബ് ഇൻസ്റ്റഗ്രാം വീഡിയോകൾക്കായി കാത്തിരിയ്ക്കുന്നവരും ധാരാളമാണ്. ഇപ്പോഴിതാ പുതിയൊരു മിനി വെബ് സീരീസുമായി എത്തുകയാണ് താര ദമ്പതികൾ. ജസ്റ്റ് ഫോര്‍ ഹൊറര്‍ എന്ന് പേരിട്ടിരിക്കുന്ന സീരീസിന്റെ ട്രെയിലർ പുറത്തിറക്കി.
ഹൊറർ പശ്ചാത്തലത്തിൽ ഒരുക്കുന്ന ഈ സീരീസിലൂടെ ഒരു ക്ലോക്കും അതിനെ ചുറ്റിപ്പറ്റിയുള്ള നിഗൂഢതകളും ചിരിയുടെ മാലയിൽ കോർത്തിണക്കിയാണ് അവതരിപ്പിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധേയനായ ശ്രീകാന്ത് വെട്ടിയാറും ഈ സീരിസിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. പുറത്തിറങ്ങിയ ട്രെയിലറിന് മികച്ച പ്രേക്ഷകാഭിപ്രായമാണ് നേടുന്നത്.
തമാശയ്ക്ക് തുടങ്ങിയ കപ്പിൾ വീഡിയോകൾ വളരെ പെട്ടെന്നാണ് ആരാധക ശ്രദ്ധ ആകർഷിക്കാൻ തുടങ്ങിയത്. ഇപ്പോൾ ഇരുവരുടെയും ഓരോ വീഡിയോകൾക്കായും ഏറെ ആവേശത്തോടെ കാത്തിരിപ്പിക്കുകയാണ് ആരാധകർ.
STORY HIGHLIGHT: vidhu prathap and deepthi new web series trailer