തന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയുണ്ടായ അപകടത്തിൽ ജീവൻ നഷ്ടമായ പ്രശസ്ത സ്റ്റണ്ട് മാസ്റ്റർ മോഹൻരാജിന്റെ മരണത്തിൽ വൈകാരിക കുറിപ്പുമായി സംവിധായകൻ പാ.രഞ്ജിത്. വാഹനങ്ങൾ ഉപയോഗിച്ചുള്ള സംഘട്ടനരംഗങ്ങൾ ചിത്രീകരിക്കുന്നതിന് മതിയായ സുരക്ഷാസംവിധാനങ്ങൾ ഒരുക്കിയിരുന്നു എന്നും കുറിപ്പിലൂടെ പാ.രഞ്ജിത് വ്യക്തമാക്കി. നഷ്ടമായത് പ്രതിഭാധനനായ ഒരു സ്റ്റണ്ട് മാസ്റ്ററെയാണെന്നും കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പാ.രഞ്ജിത്ത് പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണരൂപം :
‘ജൂലൈ 13ന് രാവിലെ, തമിഴ്‌നാട്ടിലെ നാഗപട്ടണം ജില്ലയിൽ ഞങ്ങളുടെ ‘വേട്ടുവം’ എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് പ്രതിഭാധനനായ ഒരു സ്റ്റണ്ട് ആർട്ടിസ്റ്റും ദീർഘകാലമായി സഹപ്രവർത്തകനുമായ മോഹൻ രാജിനെ അപ്രതീക്ഷിതമായി നഷ്ടമായത്. സഹപ്രവർത്തകനായും സുഹൃത്തായും മോഹൻ രാജ് അണ്ണനെ അറിയുകയും സ്നേഹിക്കുകയും ചെയ്ത ഞങ്ങളുടെ ഹൃദയം തകർക്കുന്ന സംഭവമായിരുന്നു അത്. അദ്ദേഹത്തിന്റെ ഭാര്യയ്ക്കും കുട്ടികൾക്കും കുടുംബത്തിനും ഒപ്പം ഞങ്ങളും അതീവ ദുഃഖത്തിലാണ്.’
STORY HIGHLIGHT: pa ranjith emotional note on stunt master s m raju