Entertainment

‘ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആര്‍ 30 മിനിറ്റ് മാത്രമല്ല’; പ്രതികരണവുമായി നിര്‍മാതാവ് നാഗ വംശി

ഹൃത്വിക് റോഷനെ നായകനാക്കി അയന്‍ മുഖര്‍ജി സംവിധാനം ചെയ്യുന്ന ചിത്രമാണ് വാര്‍ 2 . തെലുങ്ക് സൂപ്പര്‍താരം ജൂനിയര്‍ എന്‍ടിആറും സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആര്‍ 30 മിനിറ്റ് മാത്രമേ ഉണ്ടാകുകയുള്ളൂ എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇപ്പോഴിതാ ഇതില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് സിനിമയുടെ തെലുങ്ക് വിതരണക്കാരനും നിര്‍മാതാവുമായ നാഗ വംശി.

നാഗ വംശിയുടെ പ്രതികരണം ഇങ്ങനെ…..

‘എന്‍ടിആര്‍ 30 മിനിറ്റ് മാത്രമേ ഉണ്ടാകുകയുള്ളൂ എന്ന തരത്തില്‍ പോസ്റ്റുകള്‍ കാണുന്നുണ്ട്. അതെല്ലാം തെറ്റാണ്. ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആറിന് മുഴുനീള റോളാണ്. സിനിമ തുടങ്ങി പതിനഞ്ച് മിനിറ്റ് കഴിയുമ്പോള്‍ എന്‍ടിആറിന്റെ എന്‍ട്രി ഉണ്ടാകും. അതിന് ശേഷം സിനിമ മുഴുവന്‍ അദ്ദേഹമുണ്ട്. എല്ലാ കൊമേര്‍ഷ്യല്‍ എലെമെന്റുകളും ചേര്‍ന്ന സിനിമയാണ് വാര്‍ 2. ഒരു നല്ല സിനിമയാകും ചിത്രം എന്ന വിശ്വാസം എനിക്കുണ്ട്’.

ചിത്രത്തിന്റെ ട്രെയ്ലര്‍ അടുത്ത വാരം പുറത്തിറങ്ങുമെന്നാണ് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നത്. ആഗസ്റ്റ് 14 ന് വാര്‍ 2 ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസ് ചെയ്യും. യഷ് രാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആദിത്യ ചോപ്രയാണ് ‘വാര്‍ 2’ നിര്‍മിക്കുന്നത്. ജൂനിയര്‍ എന്‍ടിആറിന്റെ ആദ്യ ബോളിവുഡ് ചിത്രമാണിത്.