കേരളത്തില്‍ ഏറെ ആരാധകരുളള തെലുങ്ക നടനാണ് അല്ലു അര്‍ജുന്‍. അല്ലുവിന്റെ സിനിമകള്‍ ഏല്ലാം മലയാളികള്‍ ആഘോഷിക്കാറുണ്ട്. വളരെ ചുരുങ്ങിയ സമയം കൊണ്ട് നിരവധി ആരാധകരെ സൃഷ്ടിച്ച ഒരു താരം കൂടിയാണ് അല്ലു. കേരളത്തില്‍ പുറത്തിറങ്ങിയ അല്ലു അര്‍ജുന്റെ ആദ്യ സിനിമയായ ആര്യ മുതല്‍ പുഷ്പ 2 വരെയുള്ള എല്ലാ സിനിമകള്‍ക്കും നടന് മലയാളത്തില്‍ ശബ്ദം നല്‍കിയ ആളാണ് ജിസ് ജോയ്. ഇപ്പോഴിതാ അല്ലുവിനെക്കുറിച്ച് ജിസ് ജോയ് പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.
ജിസ് ജോയിയുടെ വാക്കുകള്‍…
‘അല്ലു ഓരോ സിനിമ കഴിയും തോറും അഭിനയത്തില്‍ ഒരുപാട് പക്വത കൈവരിക്കുന്നുണ്ട്. ശരിക്കും ഒരു എന്റര്‍ടെയിന്‍മെന്റ് പാക്കേജ് ആണ് അല്ലു. കോമഡി ചെയ്യുക എന്നത് വലിയ കഷ്ടപാടുള്ള കാര്യമാണ്. അല്ലു പക്ഷേ നന്നായി കോമഡി ചെയ്യും. നന്നായി ഡാന്‍സ് ചെയ്യും. ഇത് രണ്ടും സിനിമയില്‍ വലിയ ബുദ്ധിമുട്ടുള്ള കാര്യങ്ങളാണ്. അതിനാല്‍തന്നെ അത് രണ്ടും ഗംഭീരമായി ചെയ്യുമ്പോള്‍ നമുക്കും ശ്രദ്ധിക്കാതിരിക്കാനാവില്ല. മികച്ച നടനുള്ള നാഷണല്‍ അവാര്‍ഡ് പോലും ആ സംസ്ഥാനത്തേക്ക് ആദ്യമായി കൊണ്ടുചെല്ലുന്നത് അല്ലുവാണ്. ഓരോ സിനിമകള്‍ കഴിയുന്തോറും അദ്ദേഹം സ്വയം മെച്ചപ്പെടുന്നു’ .
അറ്റ്‌ലീ സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലാണ് അല്ലു അര്‍ജുന്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. ചിത്രത്തില്‍ നാല് ഗെറ്റപ്പിലാണ് അല്ലു അര്‍ജുന്‍ എത്തുന്നത്. മുത്തശ്ശന്‍, അച്ഛന്‍, രണ്ട് മക്കള്‍ എന്നിങ്ങനെ ഒരു കുടുംബത്തിലെ എല്ലാ കഥാപാത്രങ്ങളെയും അല്ലു അര്‍ജുന്‍ അവതരിപ്പിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കരിയറില്‍ ഇതുവരെ ഡബിള്‍ റോള്‍ ചെയ്യാത്ത അല്ലു അര്‍ജുന്‍ ആദ്യമായി നാല് വേഷത്തിലെത്തുകയാണ്.