തമിഴ് പ്രേക്ഷകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന രജനികാന്ത് ചിത്രമാണ് കൂലി. ആക്ഷനോടൊപ്പം നിറയെ ഡ്രാമയും ഇമോഷനും കൂടിക്കലര്‍ന്ന സിനിമയാകും കൂലിയെന്ന് സംവിധായകന്‍ ലോകേഷ് കനകരാജ് പറയുന്നു. ദി ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ലോകേഷിന്റെ പ്രതികരണം.
ലോകേഷിന്റെ വാക്കുകള്‍….
‘ഡ്രാമയും ഇമോഷനും ഈ സിനിമയില്‍ കൂടുതല്‍ കൊണ്ടുവരാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. ആദ്യ പകുതിയില്‍ ഡ്രാമയും ഇമോഷനുമെല്ലാം നിങ്ങളെ പതിയെ കഥയുടെ ഉള്ളിലേക്ക് കൊണ്ടുപോകും. തുടര്‍ന്ന് രണ്ടാം പകുതിയില്‍ ചിത്രം ഒരു ആക്ഷന്‍ മൂഡിലേക്ക് ഷിഫ്റ്റ് ചെയ്യും. രജനി സാറിന്റെ മറ്റൊരു മുഖം നിങ്ങളപ്പോള്‍ കാണും. കൂലിയ്ക്ക് ട്രെയ്ലറും ടീസറും ഒന്നും ഉണ്ടാകില്ലെന്ന് പലരും ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുന്നത് കണ്ടു. അതൊക്കെ ഞങ്ങള്‍ പോലും മനസ്സില്‍ ആലോചിക്കാത്ത കാര്യങ്ങളാണ്’.
ചിത്രത്തിന്റെ ട്രെയ്ലര്‍ ആഗസ്റ്റ് രണ്ടിന് പുറത്തിറങ്ങും. രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കൂലി. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് കൂലിയുടെ നിര്‍മ്മാണം. നാഗാര്‍ജുന അക്കിനേനി, ഉപേന്ദ്ര, സത്യരാജ്, സൗബിന്‍ ഷാഹിര്‍, ശ്രുതി ഹാസന്‍, റീബ മോണിക്ക ജോണ്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ ആണ് കൂലിയുടെ സംഗീത സംവിധാനം. ഗിരീഷ് ഗംഗാധരന്‍ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത് ഫിലോമിന്‍ രാജ് ആണ്.