മലയാളം സിനിമ-സീരിയല്‍ മേഖലകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് നിഷ സാരംഗ്. ഉപ്പും മുളകും എന്ന ടെലിവിഷന്‍ പരമ്പരയിലൂടെയാണ് താരം കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്. അഭിനയ രംഗത്ത് എത്തിയിട്ട് ഇത്രയും വര്‍ഷമായിട്ടും ആരെക്കൊണ്ടും മോശം പറയിപ്പിച്ചിട്ടില്ലെന്നും അതില്‍ തനിക്ക് അഭിമാനമുണ്ടെന്നും നിഷ പറയുന്നു. ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടി ഇക്കാര്യങ്ങള്‍ പറഞ്ഞത്.
നിഷയുടെ വാക്കുകള്‍….
‘ഞാന്‍ അമ്പത് വയസ് കഴിഞ്ഞ ഒരു സ്ത്രീയാണ്. നല്ലത് ഏത് ചീത്ത ഏത് എന്നൊക്കെ അറിയാനുള്ള പ്രായവും പക്വതയുമൊക്കെയുണ്ട്. ചെയ്യാത്ത കാര്യങ്ങള്‍ ചിലര്‍ പറയുമ്പോള്‍ ചിലപ്പോള്‍ വിഷമം ഉണ്ടാകും. ചില അഭിപ്രായങ്ങള്‍ തുറന്ന് പറഞ്ഞതിന്റെ പേരില്‍ പ്രശ്നങ്ങളുണ്ടായിട്ടുണ്ട്. ഒരിക്കല്‍ ഒരു സെറ്റില്‍ ഒരു ടെക്നീഷ്യന്‍ കമ്മീഷന്‍ വാങ്ങി എന്നു പറഞ്ഞ് കുറ്റപ്പെടുത്തിയപ്പോള്‍ ഞാന്‍ പ്രതികരിച്ചു. അയാള്‍ ഒരു സുഖമില്ലാത്തയാള്‍ ആയിരുന്നു. ഒരാള്‍ മാത്രമാണ് അയാളെ ഭയങ്കരമായി ക്രൂശിച്ചത്. ഒരു വ്യാജ ആരോപണമായിരുന്നു. അത് തെളിയിക്കണണെന്ന് എനിക്ക് തോന്നി, തെളിയിക്കുകയും ചെയ്തു. ഇത് എനിക്ക് പണിയാകുമെന്ന് അന്നേ അറിയാമായിരുന്നു. പിന്നീട് തുടര്‍ച്ചയായി പല അപവാദങ്ങളും എന്നെക്കുറിച്ച് പ്രചരിച്ചു.
‘അയാളെന്നെ പരമാവധി നാണംകെടുത്തി. ഞാന്‍ ലൊക്കേഷനില്‍ ഒരാളുമായിട്ട് പ്രേമമാണ് എന്നും അയാളെ ഞാന്‍ കല്യാണം കഴിക്കാന്‍ പോകുകയാണ് എന്നൊക്കെ എന്റെ വീട്ടില്‍ വിളിച്ച് പറഞ്ഞു. ഞാന്‍ ലൊക്കേഷനില്‍ അയാളുമായി ലീലാവിലാസങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്നു വരെ പറഞ്ഞു. അതൊന്നും ഞാന്‍ മൈന്‍ഡ് ചെയ്തിട്ടില്ല. എന്റെ മക്കള്‍ വരെ എന്നോട് ചോദിച്ചു അമ്മാ ഇങ്ങനെയൊക്കെ പറയുന്നുണ്ടല്ലോ എന്ന്’.