കിച്ചു ടെല്ലസ്, ഗായത്രി സുരേഷ്, ശ്രുതി ജയൻ, നവാഗതനായ പ്രേം നായർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സി.എസ്. വിനയൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ഹൊറർ ത്രില്ലർ ചിത്രം ‘തയ്യൽ മെഷീൻ’ ഓഗസ്റ്റ് ഒന്നിന് തിയറ്ററുകളിൽ എത്തും. ഒരിടവേളയ്ക്ക് ശേഷം ഗായത്രി സുരേഷ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രമാണ് ‘തയ്യൽ മെഷീൻ’.
ഗോപ്സ് എൻ്റർടെയിൻമെൻ്റസിൻ്റെ ബാനറിൽ ഗോപിക ഗോപ്സ് നിർമ്മിക്കുന്ന ഹൊറർ ത്രില്ലർ സ്വഭാവത്തിലുള്ള ചിത്രത്തിൽ രതീഷ് പട്ടിമറ്റം, ബീബു സർഗി എന്നിവരാണ് സഹനിർമ്മാതാക്കൾ. നേരത്തെ ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പോസ്റ്ററുകൾ ഏറെ ആരാധക ശ്രദ്ധ ആകർഷിച്ചിരുന്നു. രാകേഷ് കൃഷ്ണൻ തിരക്കഥയൊരുക്കിയ ചിത്രത്തിൻ്റെ ഛായാഗ്രഹണം ഷാഫി കോറോത്ത് നിർവഹിക്കുന്നു.
എഡിറ്റർ: അഭിലാഷ് ബാലചന്ദ്രൻ, മ്യൂസിക്ക്: ദീപക് ജെ. ആർ, സൗണ്ട് മിക്സിങ്: ലൂമിനാർ സൗണ്ട് സ്റ്റുഡിയോ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അനീഷ് ജോർജ്, പ്രൊഡക്ഷൻ കൺട്രോളർ: ഹരി വെഞ്ഞാറമൂട്.
STORY HIGHLIGHT: horror thriller movie thayyal machine