സിനിമയിലൂടെയായിരുന്നു ശാന്തി കൃഷ്ണയുടെ അരങ്ങേറ്റം. ഇപ്പോഴിതാ ജീവിതത്തെക്കുറിച്ച് തുറന്നുപറയുകയാണ് താരം. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ശാന്തി കൃഷ്ണ മനസ് തുറന്നത്. നല്ലൊരു ജീവിത പങ്കാളിയെ കണ്ടെത്താൻ സാധിക്കാതെ പോയതിൽ ഇപ്പോഴും വിഷമമുണ്ടെന്നാണ് പറയുകയാണ് ശാന്തി കൃഷ്ണ.
‘വിവാഹത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചുമെല്ലാം ഏറെ കാല്‍പനിക ധാരണകളുള്ള പ്രായമായിരുന്നു അത്. എന്റേത് ശരിയായ തിരഞ്ഞെടുപ്പാണോ എന്ന് എന്റെ കുടുംബംവരെ ചോദ്യംചെയ്തു. പക്ഷേ, ഞാന്‍ പിടിവാശിയില്‍ തന്നെയായിരുന്നു. ചിലര്‍ മറ്റുള്ളവരുടെ അനുഭവങ്ങളില്‍നിന്നാണ് പാഠങ്ങള്‍ പഠിക്കുക. മറ്റുചിലര്‍ സ്വന്തം അനുഭവങ്ങളിലൂടെയാകും പലതും മനസിലാക്കുക. ഞാന്‍ രണ്ടാമത്തെ വിഭാഗത്തിലായിരുന്നു. ‘ ശാന്തി കൃഷ്ണ പറഞ്ഞു. ‘എനിക്ക് നല്ലൊരു ലൈഫ് പാർടണറെ കിട്ടിയിട്ടില്ല, എനിക്ക് രണ്ട് വിവാഹത്തിലും ഞാൻ ആഗ്രഹിച്ച പോലെ ഒരു ലൈഫ് പാർട്ണറെ അല്ല കിട്ടിയത്. അതിന്റെ ഒരു വിഷമം എനിക്കുണ്ട്. അത് ഒറു മിസ്സിങ്ങായി തന്നെയാണ് ഞാൻ കാണുന്നത്. ‘ താരം കൂട്ടിച്ചേർത്തു.
‘ഒരു വ്യക്തിയെന്ന നിലയിൽ എന്റെ മനസിൽ ഒരുപാട് സ്‌നേഹമുണ്ട്. അതായത് മറ്റൊരാൾക്ക് കൊടുക്കാനായി ഒരുപാട് സ്‌നേഹമുണ്ട്. എന്നാൽ അങ്ങനെ ഒരാൾ എന്നെ മനസിലാക്കി എന്റെ ജീവിതത്തിലേക്ക് വന്നിട്ടില്ല. പിന്നെ ആ നഷ്ടങ്ങളൊക്കെ ജീവിതത്തിന്റെ ഒരു ഭാഗമാണ്. ജീവിതത്തിലെ ഏറ്റവും നേട്ടമായി കരുതുന്നത് എന്താണെന്ന് ചോദിച്ചാൽ, അത് തീർച്ചയായും എന്റെ മക്കൾ തന്നെയാണ്,’ ശാന്തി കൃഷ്ണ വ്യക്തമാക്കി.
1984- ലായിരുന്നു നടന്‍ ശ്രീനാഥുമായി ശാന്തികൃഷ്ണയുടെ ആദ്യവിവാഹം. പ്രണയ വിവാഹം ആയിരുന്നെങ്കിൽ കൂടിയും 1995-ൽ ഇരുവരും വേർപിരിഞ്ഞു. പിന്നീട് രാജീവ് ഗാന്ധി ഗ്രൂപ്പ് ഡയറക്ടർ സദാശിവ ബജോറിനെ 1998-ൽ പുനർ വിവാഹം ചെയ്തെങ്കിലും 2016-ൽ വിവാഹമോചിതരായി.
STORY HIGHLIGHT: shanthi krishna talks about here relationship